2010-09-09 19:26:56

സ്വാശ്രയ സ്ഥാപനങ്ങളും സമൂഹ്യനീതിയും
- മാര്‍ പവ്വത്തില്‍


9 സെപ്തംമ്പര്‍ 2010
മനുഷ്യനെ കേവലം ഭൗതിക പദാര്‍ത്ഥമായി കണ്ടാല്‍‍പ്പിന്നെ സമൂഹ്യനീതിക്ക് അടിസ്ഥാനമില്ലാതാവുമെന്ന്, ആര്‍ച്ചുബിഷപ്പ് മാര്‍ പവ്വത്തില്‍ പ്രസ്താവിച്ചു.
കേരളത്തിലെ സ്വാശ്രയ സ്ഥാപനങ്ങളില്‍ സാമൂഹ്യനീതി നടപ്പിലാക്കുന്നില്ല, എന്ന ചില രാഷ്ട്രീയക്കാരുടെ സ്ഥിരംപല്ലവിയോട്, സെപ്തംമ്പര്‍ 7-ാം തിയതി, തിങ്കളാഴ്ച ഒരു വിജ്ഞാപനത്തിലൂടെ പ്രതികരിക്കുകയായിരുന്നു ആര്‍ച്ചുബിഷപ്പ് ജോസഫ് പവ്വത്തില്‍. മനുഷ്യ-മഹാത്മ്യത്തില്‍നിന്നാണ് അവന്‍റെ അവകാശങ്ങള്‍ രൂപംകൊള്ളുന്നതെന്നും, അവകാശങ്ങളും ചുമതലകളും സാമൂഹ്യ ബന്ധങ്ങളുടെ സ്വഭാവവും മനസ്സിലാക്കിയാണ് നീതിയുടെ നീക്കങ്ങള്‍ നടത്തേണ്ടതെന്നും ആര്‍ച്ചുബിഷപ്പ് പവ്വത്തില്‍ ചൂണ്ടിക്കാട്ടി. ഇന്നത്തെ
കേരള രാഷ്ട്രീയ മിമാംസയുടെ ഏകജാലകത്തില്‍ ഒതുക്കി നിറുത്താവുന്നതല്ല സമഗ്രമായ സമൂഹ്യനീതിയെന്ന് മാര്‍ പവ്വത്തില്‍ പ്രസ്താവിച്ചു.
മാന്യമായ കലാലയ നടത്തിപ്പിന് ഒട്ടും പര്യാപ്തമല്ലാത്ത, എന്നാല്‍ സര്‍ക്കാര്‍ സ്വാശ്രയ സ്ഥാപനങ്ങളുടെമേല്‍ അടച്ചേല്പിക്കാന്‍ ശ്രമിക്കുന്ന, ഫീസ് ഘടനയോടു പ്രതികരിക്കുകയായിരുന്നു മുന്‍-ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍, മാര്‍ ജോസഫ് പവ്വത്തില്‍. സ്വകാര്യ വിദ്യാഭ്യാസ ഏജെന്‍സികളെല്ലാം വിദ്യാഭ്യാസക്കച്ചവടക്കാരാണെന്ന ഒരു പാര്‍ട്ടിയുടെ പല്ലവി ഉരുവിട്ടുകൊണ്ടിരിക്കാനല്ലാതെ മറുവശം കേള്‍ക്കാനോ പഠിക്കാനോ അവര്‍ മുതിരുന്നല്ല എന്നതാണ് ദുഃഖകരമായ യാഥാര്‍ഥ്യമെന്നും മാര്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു.







All the contents on this site are copyrighted ©.