2010-09-08 18:51:53

മരണത്തിലും സാന്ത്വനമാകുന്ന ദൈവകൃപ


8 സെപ്തംമ്പര്‍ 2010
മരണത്താലും മനുഷ്യയാതനകളാലും ജീവിതം കീറിമുറിക്കപ്പെടുമ്പോഴും ദൈവത്തിന്‍റെ കൃപയാണ് മനുഷ്യന് പ്രത്യാശയും സാന്ത്വനവും പകര്‍ന്നു തരുന്നതെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ മൊസ്സാര്‍ട്ട് സംഗീത നിശയുടെ സമാപന സന്ദേശത്തില്‍ പ്രസ്താവിച്ചു. സെപ്തംമ്പര്‍ 7-ാം തിയതി ചെവ്വാഴ്ച സായാഹ്നത്തില്‍ തന്‍റെ വേനല്‍ക്കാല വസതിയായ ക്യാസില്‍ ഗണ്ടോള്‍ഫോയിലെ ചത്വരത്തില്‍ മാര്‍പാപ്പയോടുള്ള ബഹൂമാനാര്‍ത്ഥം പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമി സംഘടിപ്പിച്ച മൊസ്സാര്‍ട്ട് സംഗീതനിശയ്ക്ക് നന്ദിപറയുകയായിരുന്നു മാര്‍പാപ്പ. മൊസ്സാര്‍ട്ടിന്‍റെ വിശ്വത്തരമായ റേക്വിയം എന്ന സംഗീതരചനയാണ് ഇററലിയിലെ പാദുവാ-വെനീത്താ പ്രദേശങ്ങളില്‍നിന്നുള്ള കലാകരാന്മാര്‍ചേര്‍ന്ന് അവതരിപ്പിച്ചത്.
വിശിഷ്ടമായ ഈ സംഗീതരചനയെക്കുറിച്ച് മൊസ്സാര്‍ട്ടുതന്നെ തന്‍റെ പിതാവിനെഴുതിയത് മാര്‍പാപ്പ ഉദ്ധരിച്ചു. ദൈവീക ദാനാമായ ഭൗമിക ജീവിതത്തിന്‍റെ അവസ്ഥാന്തരങ്ങളെ ആഴമായി സ്നേഹിക്കുന്നതിനും അവയ്ക്കുമുകളിലുയരുവാനും, അങ്ങനെ നിത്യസൗഭാഗ്യത്തിലേയ്ക്കുള്ള ഒരു താക്കോലായി മരണത്തെ കാണുവാനും റേക്വിയം Requiem എന്ന
സംഗീതരചന നമ്മെ സഹായിക്കുമെന്ന് മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.
പ്രശാന്തമായി മരണത്തെക്കുറിച്ചു ചിന്തിക്കുവാനും മരണത്തെ അംഗീകരിക്കുവാനും സഹായിക്കുന്നതോടൊപ്പം, Requiem എന്ന മഹത്തായ ഈ പ്രാര്‍ത്ഥനയ്ക്കു നല്കിയ ലളിതമായ സംഗീതരചന വിശ്വാസത്തിന്‍റെ ആഴമായ തലങ്ങളിലേയക്ക് നമ്മെ ഉയര്‍ത്തുന്നുവെന്നും മാര്‍പാപ്പ Mozartനെ ഉദ്ധരിച്ചുകൊണ്ട് പ്രസ്താവിച്ചു. എല്ലാവര്‍ക്കു നന്ദിപറഞ്ഞ പാപ്പ, ദൈവസ്നേഹത്താല്‍ മനുഷ്യജീവിതങ്ങള്‍ പ്രകാശിതമാകട്ടെ, എന്ന ചിന്തയോടെ തന്‍റെ വാക്കുകള്‍ ഉപസംഹരിച്ചു.







All the contents on this site are copyrighted ©.