2010-09-08 18:44:13

മദ്യ-ഉദാരവത്ക്കരണത്തെ
കര്‍ദ്ദിനാള്‍ അപലപിച്ചു


8 സെപ്തംമ്പര്‍ 2010
ജനങ്ങള്‍ക്ക് മരണവും ദുരന്തവും വിതയ്ക്കുന്ന സര്‍ക്കാര്‍ അധാര്‍മ്മികമെന്ന് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയതത്തില്‍, സീറോ-മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കൊച്ചിയില്‍ പ്രസ്താവിച്ചു. കേരളത്തിന്‍റെ ദേശീയോത്സവമായ ഓണത്തിന്‍റെ ആഘോഷങ്ങളെത്തുടര്‍ന്ന് നാട്ടില്‍ ഉടനീളമുണ്ടായ, പ്രത്യേകിച്ച് മലപ്പുറത്ത് 23-പേരുടെ മരണത്തിനിടയാക്കിയ മദ്യദുരന്തത്തിലും, അതിനോടനുബന്ധിച്ചുള്ള മറ്റു വിപത്തുകളിലും മനംനൊന്ത് സെപ്തംമ്പര്‍ 7-ാം തിയതി ചൊവ്വാഴ്ച രാവിലെ കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ വിതയത്തില്‍. ജനങ്ങള്‍ക്കു മരണവും ആരോഗ്യക്ഷയവും കുടൂംബദുരന്തങ്ങളും വരുത്തുന്ന കേരള സര്‍ക്കാരിന്‍റെ മദ്യനയം അധാര്‍മ്മികമാണെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനങ്ങളും മനസ്സിലാക്കേണ്ടതാണെന്ന് കര്‍ദ്ദിനാള്‍ വര്‍ക്കി ചൂണ്ടിക്കാട്ടി. ഓണം ക്രിസ്തുമസ്സ് എന്നിവപോലുള്ള ആഘോഷങ്ങളെ ആത്മഹത്യാപരമാക്കുന്ന സാക്ഷരകേരളത്തിലെ ജനങ്ങളുടെ മനോരോഗലക്ഷണപരമായ മനസ്സിനെയും കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തില്‍ അപലപിച്ചു. കേരളത്തെ ഉടനീളം ബാധിച്ച ഈ മദ്യദുരന്തത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നു സര്‍ക്കാറിന് ഉഴിഞ്ഞുമാറാനാവില്ലെന്നും പ്രസ്താവനയില്‍ കര്‍ദ്ദിനാള്‍ പരാമര്‍ശിച്ചു.







All the contents on this site are copyrighted ©.