2010-09-02 17:39:16

കൊറാന്‍ കത്തിക്കുമെന്ന ചിന്തതന്നെ
അപലപനീയമെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്


1, സെപ്തംമ്പര്‍ 2010
അധിക്രമങ്ങളാല്‍ കീറിമുറിഞ്ഞ സമൂഹത്തില്‍ സമാധാനവും സൗഹൃദവും പരത്തുവാനാണ് ക്രൈസ്തവര്‍ ആഗ്രഹിക്കുന്നതെന്ന്, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് മുമ്പൈയില്‍ പ്രസ്താവിച്ചു. 2001 സെപ്തംമ്പര്‍ 11-ന്, അമേരിക്കയിലുണ്ടായ വേള്‍ഡ് ട്രേഡ് സെന്‍ററിന്‍റെ അല്‍ക്വയ്ദാ ആക്രമണത്തില്‍ പ്രതിഷേധിച്ച്, മൂസ്ലീങ്ങള്‍ക്ക് പൂജ്യമായ കൊറാന്‍ ഗ്രന്ഥം കത്തിക്കുവാനുള്ള The Dove World എന്ന അമേരിക്കയിലെ ഫ്ലോറിഡാ സംഘടനയുടെ നീക്കത്തെ അപലപിച്ചുകൊണ്ട് സെപ്തംമ്പര്‍ 1-ാം തിയതി ബുധനാഴ്ച മുമ്പൈയില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു, ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ പ്രസിഡന്‍റും, മുംമ്പൈ ആര്‍ച്ചുബിഷപ്പുമായ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്. വര്‍ഗ്ഗീയചിന്ത വളര്‍ത്തുന്ന ഈ നീക്കം, നിര്‍വികാരപരവും അനാദരപൂര്‍ണ്ണവുമെന്ന്..വിശേഷിപ്പിച്ച കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്, എല്ലാ ക്രൈസ്തവരോടും ഇത്തരമൊരു ചിന്തയില്‍നിന്നുപോലും പിന്മാറണമെന്ന് ആഹ്വാനംചെയ്തു. വര്‍ഗ്ഗീയമായ ഈ നീക്കത്തിനു മുതിരുന്നവര്‍ക്ക് സുബോധമുണ്ടായി, ഇസ്ലാം-വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍നിന്ന് അവര്‍ പിന്മാറാന്‍, എല്ലാവരും പ്രത്യാശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുണമെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഉദ്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.