2010-08-24 16:27:13

മാര്‍പാപ്പയുടെ പുതിയ ഗ്രന്ഥം
തപസ്സാരംഭത്തില്‍ പ്രകാശനംചെയ്യും


24 ആഗസ്റ്റ് 2010
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ദൈവശാസ്ത്ര ഗ്രന്ഥം, നസ്രായനായ യേശു, രണ്ടാം വാല്യം, വരുന്ന തപസ്സുകാലത്തോടെ പ്രകാശനംചെയ്യുമെന്ന് വത്തിക്കാന്‍ പ്രസിദ്ധീകരണ ശാലയുടെ ഡയറക്ടര്‍, ആര്‍ച്ചുബിഷപ്പ് ജോസഫ് കോസ്താ വെളിപ്പെടുത്തി. ക്രിസ്തുവിന്‍റെ പെസഹാരഹസ്യങ്ങളെക്കുറിച്ച് മാര്‍പാപ്പ രചിച്ച, നസ്രായനായ യേശു, എന്ന ഗ്രന്ഥത്തിന്‍റെ രണ്ടാം ഭാഗം, വരുന്ന തപസ്സുകാലത്തെ ആദ്യ ഞായറാഴ്ച, 2011 മാര്‍ച്ച് 13-ാം തിയതി, പ്രകാശനംചെയ്യുമെന്ന് വത്തിക്കാന്‍ പ്രസിദ്ധീകരണ ശാലയുടെ ഡയറക്ടര്‍, ആര്‍ച്ചുബിഷപ്പ് ജോസഫ് കോസ്താ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ ഒരു പ്രസ്താവനയില്‍ അറിയിച്ചു. യേശുവിന്‍റെ പീഡാനുഭവവും മരണവും തിരുവുത്ഥാനവും പ്രതിപാദിക്കുന്ന മാര്‍പാപ്പയുടെ പുതിയ രചനയുടെ രണ്ടാം ഭാഗം, തപസ്സുകാലത്ത് പ്രകാശനംചെയ്യുന്നത് ഏറെ പ്രസക്തവും പ്രതീകാത്മവുമാണെന്ന് ആര്‍ച്ചുബിഷപ്പ് കോസ്താ കൂട്ടിച്ചേര്‍ത്തു.
ഇന്നുവരെയ്ക്കും 18 വ്യത്യസ്ത പ്രസാധകര്‍ ലോകത്തിന്‍റെ വിവിധ രാജ്യങ്ങളില്‍നിന്നായി പുസ്തകത്തിന്‍റെ പ്രസിദ്ധീകരണാവകാശത്തിനായി എത്തിക്കഴിഞ്ഞുവെന്നും ഇനിയും പലരെയും പ്രതീക്ഷിക്കുന്നുണ്ടെന്നും ആര്‍ച്ചുബിഷപ്പ് കോസ്താ അറിയിച്ചു. മാര്‍പാപ്പ, കര്‍ദ്ദിനാള്‍ ജോസഫ് റാത്സിങ്കര്‍ എന്ന നിലയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള എല്ലാ ഗ്രന്ഥങ്ങളുടെയും ഒരു ശേഖരണം, Opera Ominia, ഇറ്റലിയിലെ Rimini പട്ടണത്തില്‍ നടക്കുന്ന റിമീനി ക്രൈസ്തവൈക്യ സമ്മേളനത്തില്‍വച്ച് അവിടത്തെ ആര്‍ച്ചുബിഷപ്പ് ജെരാര്‍ഡ് മുള്ളെര്‍ പ്രകാശനംചെയ്തതിന്‍റെ പശ്ചാത്തലത്തിലാണ്, വത്തിക്കാന്‍ പ്രസിദ്ധീകരണശാലയുടെ ഡയടക്ടര്‍, ആര്‍ച്ചുബിഷപ്പ് കോസ്താ, മാര്‍പാപ്പയുടെ പുതിയ ഗ്രന്ഥത്തിന്‍റെ വാര്‍ത്താ വത്തിക്കാന്‍ റേഡിയോയ്ക്ക് നല്കിയത്.







All the contents on this site are copyrighted ©.