2010-08-21 11:20:59

മന്ത്രിമാരും മറ്റു നിയമസഭാംഗങ്ങളും ദോഷകരവും പ്രകോപനപരവുമായ പ്രസ്താവനകള്‍ നടത്തരുതെന്ന് ബാംഗ്ളൂര്‍ ആര്‍ച്ചുബിഷപ്പ്


20\08\10


ഓഗസ്റ്റ് 15-ാം തിയതി കര്‍ണാടകയില്‍, സ്വാതന്ത്യദിനാഘോഷ പരിപാടികള്‍ക്കിടെ ഒരു ബി.ജെ.പി എം.ല്‍.എ.. ക്രൈസ്തവരെ സംസ്ഥാനത്തു നിന്നും പിഴുതുമാറ്റണമെന്നഭിപ്രായപ്പെട്ട സാഹചര്യത്തിലാണ് കര്‍ണാടകമെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കൂടിയായ ആര്‍ച്ചുബിഷപ്പ് ബെര്‍നാര്‍ഡ് മൊറാസ്, നേതാക്കള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്ന് ആവശ്യപ്പെടണമെന്ന് കര്‍ണാടക ഗവര്‍ണറോടും മുഖ്യ മന്ത്രിയോടും രേഖാമൂലം അഭ്യര്‍ത്ഥിച്ചത്. അഭ്യര്‍ത്ഥനയുടെ പകര്‍പ്പുകള്‍ ദേശീയ ന്യൂനപക്ഷ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും അയച്ചു കൊടുത്തിട്ടുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് ഒരു വാര്‍ത്താ പ്രസ്താവനയില്‍ വെളിപ്പെടുത്തി.
സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകയെ ആദരിക്കാനായി ഒത്തുചേര്‍ന്ന വിവിധമതസ്ഥരായ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തിലാണ് എം.ല്‍.‍എ. പ്രകോപനപരമായ ഈ പ്രസ്താവന നടത്തിയതെന്ന് ആര്‍ച്ചുബിഷപ്പ് ചൂണ്ടുക്കാട്ടി.







All the contents on this site are copyrighted ©.