2010-08-18 17:23:19

സീറോ-മലബാര്‍ സഭ
അസംബ്ലി തുടക്കംകുറിച്ചു


18 ആഗസ്റ്റ് 2010
സീറോ മലബാര്‍ സഭയുടെ മൂന്നാമത് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ളിക്ക് കാക്കനാട് സെന്‍റ് തോമസ് മൗണ്ടില്‍ ആഗസ്റ്റ് 18-ാം തിയതി ബുധനാഴ്ച രാവിലെ തുടക്കമായി.
അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കാനോനിക സഭായോഗമായ അസംബ്ലിയില്‍ ഉന്നത-പ്രാതിനിധ്യ-സ്വഭാവത്തോടുകൂടി 400-ല്‍പ്പരം നിയോഗ്ക്കപ്പെട്ടവരാണ് പങ്കെടുക്കുന്നത്. ഒരു വര്‍ഷത്തെ ഒരുക്കങ്ങള്‍ക്കു ശേഷമാണ് അസംബ്ലി നടക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന സീറോ മലബാര്‍ സഭാ സിനഡാണ് മേജര്‍ ആര്‍ക്ക് എപ്പിസ്ക്കോപ്പല്‍ അസംബ്ലി പ്രഖ്യാപിച്ചത്.
വിശ്വാസം ജീവന്‍റെ സംരക്ഷണത്തിനും സമ്പൂര്‍ണ്ണതയ്ക്കും, എന്നതാണ് അസംബ്ലിയുടെ മുഖ്യചര്‍ച്ചാവിഷയം. സീറോ മലബാര്‍ രൂപതകളിലും അതിന്‍റെ മിഷന്‍ കേന്ദ്രങ്ങളിലും നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പ്രമേയം രൂപപ്പെട്ടത്. സഭ നേരിടുന്ന കാലികമായ പ്രശ്നങ്ങളും അസംബ്ലിയില്‍ പരാമര്‍ശിക്കപ്പെടുമെന്ന്, സിനഡിന്‍റെ മാധ്യമ വിഭാഗം കണ്‍വീനര്‍ അഡ്വക്കേറ്റ് ജോസ് വിതയത്തില്‍ പറഞ്ഞു.
സീറോ മലബാര്‍ സഭയുടെ പരമാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ഉദ്ഘാടനംചെയ്ത സിനഡ് ആഗസ്റ്റ് 22-ന് സമാപിക്കും.







All the contents on this site are copyrighted ©.