2010-08-12 20:01:22

വൈവിധ്യങ്ങള്‍ക്കിടയിലെ
സഹോദര്യത്തിന്‍റെ മാനം


12 ആഗസ്റ്റ് 2010
മത വൈവിധ്യങ്ങള്‍ക്കിടയിലും ഐക്യം വളര്‍ത്തിയെടുക്കാമെന്ന്,
ഇന്‍റൊനേഷ്യന്‍ രൂപതയുടെ മതാന്തര-സംവാദങ്ങള്‍ക്കായുള്ള കമ്മിഷന്‍ വെളിപ്പെടുത്തുന്നു. ആഗസ്റ്റ് 5-മുതല്‍ 10-വരെ തിയതികളില്‍ ഇന്‍റൊനേഷ്യയിലെ ഡെന്‍പാസര്‍ രൂപത സംഘടിപ്പിച്ച വിവിധ മതസ്തരായ 50-ഓളം യുവതീ യുവാക്കളുടെ ഒരു പ്രത്യേക ക്യാമ്പിലാണ്, വിശ്വാസ വൈവിധ്യങ്ങളില്‍ ജീവിക്കുമ്പോഴും തനിമയാര്‍ന്ന പൊതുസംവാദതലങ്ങള്‍ കണ്ടെത്താമെന്നും, അതുവഴി സമൂഹജീവിതത്തില്‍ പരസ്പരധാരണയുടെയും ഐക്യത്തിന്‍റെയും പാതതെളിയിക്കാമെന്നും രൂപതാ അജപാലനകേന്ദ്ര ഡയറക്ടര്‍, ഫാദര്‍ ഹെര്‍മന്‍ ബാബി വ്യക്തമാക്കി. കത്തോലിക്കര്‍, കണ്‍‍ഫൂചിയന്‍സ്, പ്രോട്ടസ്റ്റന്‍റുകാര്‍, ഹിന്ദുമതക്കാര്‍, മുസ്ലീങ്ങള്‍... എന്നവര്‍ പങ്കെടുത്ത ഈ പ്രത്യേക ക്യാമ്പില്‍... പ്രഭാഷണം, സംവാദം, സംഗീതം, നടനം, കളികള്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ് ഓരോ വിഭാഗത്തിന്‍റെയും തനിമയും അതോടൊപ്പം വൈവിധ്യങ്ങളും മനസ്സിലാക്കിക്കൊടുത്തതെന്ന്, ക്യാമ്പിന്‍റെ സംഘാടകന്‍ അനക്ക് വിഷ്ണുമൂര്‍ത്തി വെളിപ്പെടുത്തി. വിവിധ വിശ്വസ സമൂഹത്തില്‍പ്പെട്ട യുവാക്കളില്‍ സഹോദര്യത്തിന്‍റെ കണ്ണികള്‍ വളര്‍ത്തി അതു സമൂഹത്തിലേയ്ക്ക് വ്യാപിച്ചുകൊണ്ട് രാജ്യത്ത് ഐക്യവും സമാധാനവും വളര്‍ത്തുകയാണ് ഈ പ്രസ്ഥാനത്തിന്‍റെ ലക്ഷൃമെന്ന് ഫാദര്‍ ബാബി ചൂണ്ടിക്കാട്ടി.







All the contents on this site are copyrighted ©.