2010-08-11 17:28:47

വത്തിക്കാനെതിരെയുള്ള പരാതി
പിന്‍വലിച്ചു


11 ആഗസ്റ്റ് 2010
കൂട്ടികളുടെ ലൈഗികപീഡനക്കേസില്‍ പ്രതികളായവരെ സംരക്ഷിച്ചു
എന്ന പരിശുദ്ധ സിംഹാനത്തിന്‍റെമേലുള്ള ആരോപണം,
പരാതിക്കാര്‍തന്നെ പിന്‍വലിച്ചു. അമേരിക്കയിലെ കെന്‍ഡുക്കിയില്‍ വൈദികരുടെ ലൈഗീകപീഡനത്തിന് ഇരകളായി കോടതിയില്‍ കേസ് വാദിച്ചിരുന്ന പരാതിക്കാര്‍തന്നെയാണ്, കേസില്‍ കക്ഷിചേര്‍ത്തിരുന്ന പരിശുദ്ധ സിംഹാസനത്തെ ഒഴിവാക്കിയതെന്ന് ആഗസ്റ്റ് 10-ാം തിയതി അവരുടെ വക്കീല്‍ ഇറക്കിയ വാര്‍ത്താ പ്രസ്താവനയില്‍ വെളിപ്പെടുത്തി.
വത്തിക്കാന്‍റെ അമേരിക്കയിലെ ആസ്ഥാനത്തുള്ള വക്താവ് ജെഫ്രി ലീനാ
ഈ വാര്‍ത്ത സ്ഥിരീകരിച്ചുവെങ്കിലും, പരിശുദ്ധ സിംഹാസനത്തെ കേസില്‍ കക്ഷിചേര്‍ത്തത് അടിസ്ഥാനരഹിതമായിരുന്നുവെന്നും, കേസിന്‍റെ ബലത്തിനുവേണ്ടി ചെയ്തപ്രവൃത്തി പൊതുജനങ്ങളുടെ ഇടയില്‍ ഇത്രയുംനാള്‍ തെറ്റിദ്ധാരണ വളര്‍ത്തിയിട്ടുണ്ടെന്നും പ്രസ്താവിച്ചു.
കുട്ടികളുടെ ലൈഗീക ചൂഷണക്കുറ്റങ്ങള്‍ മറച്ചുവയ്ക്കുന്നത് ഒരിക്കലും വത്തിക്കാന്‍റെ നടപിടിക്രമമായിരുന്നില്ലെന്നും, പരിശുദ്ധസിംഹാസനത്തിന് മേലുണ്ടായിരുന്ന കേസ്, പരാതിക്കാര്‍തന്നെ പിന്‍വലിച്ചതില്‍ സംതൃപ്തിയുണ്ടെങ്കിലും, ഇത് ലൈഗീകചൂഷണത്തെ ന്യായീകരിക്കുന്നില്ലെന്നും, അതിന് ഇരകളായവര്‍ക്ക് നീതി നടപ്പാക്കിക്കൊടുക്കുകയും അവര്‍ സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതാണെന്നും വത്തിക്കാന്‍ പ്രസ്സ് മേധാവി, ഫാദര്‍ ഫ്രെദറിക്കോ ലൊംമ്പാര്‍ദി പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.







All the contents on this site are copyrighted ©.