2010-08-06 20:44:57

ശ്രീലങ്കയുടെ നവീകരണത്തിന്
ദിവ്യകാരുണ്യ മാദ്ധ്യസ്ഥ്യം


6 ആഗസ്റ്റ് 2010
മനുഷ്യാന്തസ്സിന് പ്രതികൂലമാകുന്ന സാഹചര്യങ്ങള്‍ ഉപേക്ഷിക്കാന്‍ പരിശുദ്ധ ദിവ്യകാരുണ്യം സഹായിക്കുമെന്ന്, ആര്‍ച്ചുബിഷപ്പ് മാല്‍ക്കം രഞ്ജിത് പ്രസ്താവിച്ചു. ശ്രീലങ്കയിലെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും 2010 ആഗസ്റ്റ് 29-ാം തിയതി ആരംഭിച്ച് 2011 ആഗസ്റ്റ് 28-ന് അവസാനിക്കുന്ന വിധത്തില്‍ നടത്തപ്പെടുവാന്‍പോകുന്ന ഒരു വര്‍ഷക്കാലം നീണ്ടുനില്കുന്ന പ്രത്യേക ദിവ്യകാരുണ്യാരാധനയെക്കുറിച്ചു സംസാരിക്കുകയായിരുന്നു കൊളംമ്പോ ആര്‍ച്ചുബിഷപ്പ്, മാല്‍ക്കം രഞ്ജിത്. ദിവ്യകാരുണ്യശക്തിയാല്‍ പ്രചോദിതരായി സമൂഹത്തില്‍ മനുഷ്യാന്തസ്സിന് പ്രതികൂലമായുണ്ടാകുന്ന എല്ലാ സാഹചര്യങ്ങളെയും പരിവര്‍ത്തനംചെയ്യുകയാണ് ഒരുവര്‍ഷക്കാലം നീണ്ടുനില്കുന്ന ഈ ആത്മീയപരിപാടിയുടെ ലക്ഷൃമെന്ന് ആര്‍ച്ചുബിഷപ്പ് പ്രസ്താവിച്ചു. രക്ഷണീയ കര്‍മ്മത്തിലൂടെ മനുഷ്യാന്തസ്സ് വീണ്ടെടുത്ത യേശുവിന്‍റെ ആത്മീയ സാന്നിദ്ധ്യത്തിലുള്ള പ്രത്യാശ, ശ്രീലങ്കയിലെ ജനങ്ങളുടെ മനുഷ്യാന്തസ്സു വളര്‍ത്തുന്നതിന് സഹായകമാകുമെന്ന് ആര്‍ച്ചുബിഷപ്പ് പ്രത്യാശപ്രകടിപ്പിച്ചു. നീണ്ടകാലത്തെ അഭ്യന്തര കലഹത്തിന്‍റെയും പ്രകൃതി ക്ഷോഭത്തിന്‍റെയും കെടുതികളില്‍ വന്നുകൂടിയ സാമൂഹീകവും സാമ്പത്തികവുമായ അധഃപതനത്തില്‍നിന്നും നാടിനെ നവോത്ഥരിക്കാനും, ശ്രീലങ്കന്‍ ജനതയുടെ സംസ്കാരത്തനിമയും ധാര്‍മ്മീകാന്തസ്സും വീണ്ടെടുക്കുവാനും, ദിവ്യകാരുണ്യമാദ്ധ്യസ്ഥ്യം സഹായിക്കുമെന്ന് ആര്‍ച്ചുബിഷ്പ്പ് രജ്ഞിത് ഉദ്ബോധിപ്പിച്ചു.







All the contents on this site are copyrighted ©.