2010-08-06 20:39:02

ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ
വെങ്കല പ്രതിമ സ്പെയിനില്‍


6 ആഗസ്റ്റ് 2010
ജൂബിലിയാഘോഷിക്കുന്ന വിശുദ്ധ യാക്കോശ്ലീഹായുടെ സ്പെയിനിലെ അന്തര്‍ദേശിയ തീര്‍ത്ഥാടന കേന്ദ്രത്തോടുചേര്‍ന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ വെങ്കലത്തില്‍തീര്‍ത്ത പൂര്‍ണ്ണകായ പ്രതിമ സ്ഥാപിക്കുന്നു
വിശുദ്ധ യാക്കോശ്ലീഹായുടെ ഭൗതീകാവശിഷ്ടങ്ങള്‍ നൂറ്റാണ്ടുകളായി വണങ്ങപ്പെടുന്ന സ്പെയിനിലെ സാന്തിയാഗോ ദി കൊമ്പെസ്തെല്ലായിലേയ്ക്ക്
Santiago de Compestela 2010 നവംമ്പര്‍ 6-ാം തിയതി ബനഡിക്ട് 16-മന്‍ മാര്‍പാപ്പ നടത്തുന്ന തീര്‍ത്ഥാടനത്തിന് ഒരുക്കമായിട്ടാണ്, പട്ടണത്തിലെ The Way of St. James, യാക്കോശ്ലീഹായുടെ പാതയില്‍, 8 അടിയോളം വലുപ്പമുള്ള മാര്‍പാപ്പയുടെ പ്രതിമ സ്ഥാപിക്കുന്നത്. മാര്‍പാപ്പ റോഡുമാര്‍ഗ്ഗം ബസിലിക്കയിലേയ്ക്ക് യാത്രചെയ്യുന്ന സ്ഥാനത്താണ്, വിഖ്യാതനായ സ്പാനിഷ് ശില്പി, കാന്‍ഡിഡോ പാസോ സംയോജനംചെയ്ത ഈ മനോഹരപ്രതിമ സ്ഥാപിക്കുന്നതെന്ന് ഔദ്യോഗിക വൃത്തിങ്ങള്‍ വെളിപ്പെടുത്തി 9-ാം നൂറ്റാണ്ടില്‍ അപ്പോസ്തലന്‍റെ ഭൗതീകാവശിഷ്ടങ്ങള്‍ വിശുദ്ധ നാട്ടില്‍നിന്നും സ്പെയിനിലേയ്ക്ക് കടല്‍മാര്‍ഗ്ഗം എത്തിച്ചു എന്നാണ് ചരിത്രം. അപ്പസ്തോലന്‍റെ നാമധേയത്തില്‍ മദ്ധ്യകാലഘട്ടം മുതല്‍ നടക്കുന്ന തീര്‍ത്ഥാടനത്തിന്‍റെ 1000 വര്‍ഷങ്ങളുടെ ജൂബിലി ആഘോഷത്തിലാണ് മാര്‍പാപ്പ പങ്കെടുക്കുന്നത്.







All the contents on this site are copyrighted ©.