2010-08-04 17:09:58

നല്ല ബന്ധങ്ങളുടെ
ഉള്‍ക്കാമ്പ് സ്നേഹമെന്ന്, മാര്‍പാപ്പ


4 ആഗസ്റ്റ് 2010
ദൈവവവുമായും മനുഷ്യനുമായുമുള്ള വ്യക്തിബന്ധത്തിന്‍റെ ഉള്‍ക്കാമ്പ് സ്നേഹമാണെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു.
ആഗസ്റ്റ് 3 മുതല്‍ 5 വരെ തിയതികളില്‍ അമേരിക്കയിലെ വാഷിംഗ്ടനില്‍ നടക്കുന്ന Knights of Columbus, കൊളംമ്പസ്സിന്‍റെ യോദ്ധാക്കള്‍ എന്ന സാഹോദര്യ സന്നദ്ധ സംഘടയുടെ 128-ാം സമ്മേളനത്തിന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെവഴി ആയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രാകാരം പ്രസ്താവിച്ചത്. ഞാന്‍ എന്‍റെ സഹോദരന്‍റെ സൂക്ഷിപ്പുകാരന്‍, എന്ന പ്രതിപാദ്യവിഷയവുമായിട്ടാണ് വാര്‍ഷിക സമ്മേളനം ആരംഭിച്ചിരിക്കുന്നത്. സംഘടയുടെ സഹോദര്യ-സഹാനുഭാവത്തിനും, തൊഴിളാളികളായവര്‍ക്കുവേണ്ടിയും സാധാരണ കുടുംബങ്ങള്‍ക്കുവേണ്ടിയും ചെയ്യുന്ന അകമഴിഞ്ഞ സേവനങ്ങള്‍ക്കും മാര്‍പാപ്പ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിവഴി പ്രത്യേകം അഭിനന്ദനവും നന്ദിയും രേഖപ്പെടുത്തി. സഹോദരീസഹോദരന്മാരോടുള്ള ഐക്യദാര്‍ഢ്യത്തിന്‍റെ ചൈതന്യത്താല്‍ പൂര്‍ത്തീകരിക്കേണ്ട ജീവിതത്തെ ആനന്ദകരമായ ഒരു ദൗത്യമാക്കി മാറ്റുന്നത് ദൈവത്തോടുള്ള തുറവിയാണെന്ന് മാര്‍പാപ്പ സന്ദേശത്തില്‍ ആഹ്വാനംചെയ്തു. 1882-ല്‍ അമേരിക്കയിലെ ന്യൂ ഹാവെനിലെ ഇടവകവികാരിയായിരുന്ന, ഫാദര്‍ മൈക്കിള്‍ മാഗ്വീനി ഉപവി, ഐക്യം, സാഹോദര്യം എന്നീ മൂന്നു മാനുഷീക പുണ്യങ്ങളുടെ സാമൂഹ്യവീക്ഷണവുമായി ആരംഭിച്ച സംഘടനയാണ് കൊളംമ്പസ്സിന്‍റെ യോദ്ധാക്കള്‍. ഇന്നത് ഉപവിപ്രവര്‍ത്തകള്‍ക്കും സഭാസേവനത്തിനുമായുള്ള ഒരു ആഗോള കത്തോലിക്കാ സംഘടനയായി പ്രവര്‍ത്തിക്കുന്നു.







All the contents on this site are copyrighted ©.