സി.ബി.സി.ഐ. മാധ്യമ കമ്മിഷന്‍റെ പുതിയ വെബ്സൈറ്റ് www.communicationformation.com
28 ജൂലൈ 2010 അജപാലന ശുശ്രൂഷയില്‍ നേതൃത്വം നല്കുന്നവരുടെ രൂപീകരണത്തിനായി സി.
ബി. സി. ഐ. (Catholic Bishops Conference of India) പ്രത്യേക വെബ്സൈറ്റ് പ്രകാശനംചെയ്തു.
ഭാരത കത്തോലിക്കാ സഭയുടെ സമൂഹ്യ-സമ്പര്‍ക്ക മധ്യമ കമ്മിഷന്‍റെ നേതൃത്വത്തില്‍ ഒരുക്കിയ
പുതിയ സൈറ്റിന്‍റെ പേര് www.communicationformation.com എന്നാണ്. ജൂലൈ 22-ാം തിയതി കമ്മിഷന്‍റെ
ചെയര്‍മാന്‍, ബിഷ്പ്പ് ചാക്കോ തോട്ടുമുറി ഭോപാലില്‍ സംഘടിപ്പിക്കപ്പെട്ട അജപാലന മേഖലയില്‍
പ്രവര്‍ത്തിക്കുന്നവരുടെ ദേശീയ സെമിനാറില്‍വച്ച് വെബ്സൈറ്റ് പ്രകാശനംചെയ്തു. അജപാലന ശുശ്രൂഷയില്‍
വ്യാപൃതരായിരിക്കുന്നവരെ മാധ്യമാവബോധത്തില്‍ വളര്‍ത്തുന്നതിനും രൂപീകരിക്കുന്നതിനുള്ള
പദ്ധതിയുടെ ഭാഗമാണിതെന്ന് ബിഷപ്പ് ചാക്കോ ഉദ്ഘാടനവേളയില്‍ പ്രസ്താവിച്ചു. അജപാലന
ശുശ്രൂഷയിലുളളവരുടെ രൂപീകരണത്തിനായി സിബിസിഐയുടെ മാധ്യമ കമ്മിഷന്‍ അടുത്ത് പ്രസിദ്ധീകരിച്ച
പാഠ്യപദ്ധതിക്ക് ഈ വെബ്സൈറ്റ് സഹായമായിരിക്കുമെന്ന് മാധ്യമ കമ്മിഷന്‍ സെക്രട്ടറി,
ഫാദര്‍ ജോര്‍ജ്ജ് പ്ളത്തോട്ടത്തില്‍ ഉദ്ഘാടനച്ചടങ്ങില്‍ പ്രസ്താവിച്ചു.