2010-07-28 19:47:27

വിശുദ്ധ നാട്ടിലേയ്ക്ക്
കൂടുതല്‍ തീര്‍ത്ഥാടകര്‍


28 ജൂലൈ 2010
വിശുദ്ധ നാട്ടിലേയ്ക്ക് തീര്‍ത്ഥാടകരുടെ പ്രവാഹം വര്‍ദ്ധിക്കുന്നുവെന്ന് സംരക്ഷണ ചുമതലയുള്ള ഫാദര്‍ പിസ്സബല്ലാ വെളിപ്പെടുത്തുന്നു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2010-ന്‍റെ ആദ്യമാസങ്ങള്‍ മുതല്‍തന്നെ വിശുദ്ധ നാട്ടിലേയ്ക്കുള്ള തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിച്ചതിന്‍റെ കാരണങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് വിവിരിക്കുകയായിരുന്നു ഫ്രാന്‍സിസ്ക്ന്‍ സഭാംഗവും വിശുദ്ധ സ്ഥലങ്ങളുടെ സംരക്ഷണച്ചുമതലയുള്ള ഫാദര്‍ പിയെര്‍ ബാപ്റ്റിസ്റ്റ് പിസ്സബല്ലാ. പലസ്തീനാ പ്രദേശം താരതമ്യേന ശാന്തമായതാണ് തീര്‍ത്ഥാടകരുടെ വര്‍ദ്ധിച്ച പ്രവാഹത്തിനുള്ള മുഖ്യകാരണമാണെന്നു പറഞ്ഞ ഫാദര്‍ പിസ്സബല്ലാ, ഗാസാ പ്രദേശത്തുള്ള ചെറിയ പ്രശ്നങ്ങള്‍ തീര്‍ത്ഥാടകരെ ബാധിക്കാത്തവിധത്തില്‍ അകലെയാണെന്നും വെളിപ്പെടുത്തി.
ട്യൂറിസത്തില്‍നിന്ന് ലഭിക്കുന്ന വരുമാനമാണ് ഇസ്രോയേലിന്‍റെ സമൂഹ്യ-സാമ്പത്തിക ഭദ്രതയെന്നും, അമേരിക്ക, ഫ്രാന്‍സ്, റഷ്യ, ഇംഗ്ളണ്ട്, ജര്‍മ്മനി, ഇറ്റലി എന്നീ രാജ്യങ്ങളില്‍നിന്നുമാണ് ഏറ്റവുമധികം തീര്‍ത്ഥാടകര്‍ എത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2009 മെയ് മാസത്തില്‍ലുണ്ടായ, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം യേശുവിന്‍റെ ഭൂമിയായ വിശ്ദ്ധനാടു സന്ദര്‍ശിക്കുന്നതിനുള്ള ഒരു പുണ്യദര്‍ശനം ലോകത്തിലെ എല്ലാ ക്രൈസ്തവ മക്കള്‍ക്കും നല്കിയിട്ടുണ്ടെന്ന് ഫാദര്‍ പിസ്സബല്ലാ പ്രസ്താവിച്ചു.







All the contents on this site are copyrighted ©.