2010-07-28 19:55:41

ദൈവദൂഷണക്കുറ്റ-നിയമം
പിന്‍വലിക്കണമെന്ന്


28 ജൂലൈ 2010
പാക്കിസ്ഥാന്‍റെ ദൈവദൂഷണക്കുറ്റ-നിയമം പിന്‍വലിക്കണമെന്ന്
കത്തോലിക്കാ മെത്രാന്മാര്‍ക്കൊപ്പം, ക്രൈസ്തവ സഭകളുടെ ആഗോള കൂട്ടായ്മയായ WCCയും (വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും World Council of Churches) ആവശ്യപ്പെട്ടു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി അസീഫ് അന്‍സാരിക്ക് ജൂലൈ 26-ന് നല്കിയ ഒരു കത്തിലാണ് മെത്രാന്മാരും WCC യും നിലവിലുള്ള ദൈവദൂഷണക്കുറ്റ നിയമം പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്.
ഈ നിയമത്തിന്‍റെ മറവിലാണ് ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്കുനേരെ അന്യായമായ ആക്രമണങ്ങള്‍ മുസ്ലിം തീവ്വവാദികള്‍ അഴിച്ചുവിടുന്നതെന്ന് കത്ത് ആരോപിച്ചു. ജൂലൈ 18-ന് രണ്ടു ക്രൈസ്തവ സഹോദരങ്ങള്‍ കോടതിയില്‍നിന്നു പുറത്തിറങ്ങവേ വെടിവച്ചുകൊല്ലപ്പെട്ട സംഭവം മുസ്ലീം ഷരിയത്ത് നിയമവും ദേശിയ ദൈവദൂഷണക്കുറ്റ-നിയമവും വിവേചനമില്ലാതെ ഉപയോഗിക്കുന്നതിനു തെളിവാണെന്ന് കത്തില്‍ ആരോപിക്കുന്നു.







All the contents on this site are copyrighted ©.