2010-07-27 09:59:00

ജര്‍മ്മന്‍ സംഗീതോത്സവത്തിലുണ്ടായ ദുരന്തത്തില്‍ മാര്‍പാപ്പ അനുശോചിച്ചു
 


25-07-10

ജര്‍മ്മനിയില്‍ സംഗീതോത്സവത്തിനിടെ 19പേര്‍ മരണമടഞ്ഞ സംഭവത്തില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി.
തന്‍റെ ജന്മനാട്ടില്‍ നടന്ന ദുരന്തത്തില്‍ പരിക്കേറ്റവരെയും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും ആശ്വസിപ്പിച്ചുകൊണ്ട് ഞായറാഴ്ച മധ്യാഹ്ന പ്രാര്‍ത്ഥനയ്ക്കുശേഷം ണ്ട് ജര്‍മ്മന്‍ ഭാഷയില്‍ സംസാരിച്ച മാര്‍പാപ്പ അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്തു.
സംഗീതത്തിലൂടെ സമാധാനം പ്രചരിപ്പിക്കുന്നതിനുവേണ്ടി 1989 മുതല്‍ ആണ്ടുതോറും ജര്‍മ്മനിയില്‍ നടത്തുന്ന Love Parade എന്നറിയപ്പെടുന്ന അത്യാധുനിക സാങ്കേതികതയുടെ സംഗീതോത്സവത്തില്‍ ഇക്കൊല്ലം 1.5 ലക്ഷം പേര്‍ പങ്കെടുത്തു. ഡയിസ്ബര്‍ഗ് നഗരത്തില്‍ നടന്ന പരിപാടിയില്‍ അജ്ഞാത കാരണത്താല്‍ ഭയചകിതരായ ജനങ്ങള ്‍പ്രവേശനകവാടത്തിലുള്ള തുരങ്കംവഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നിതിനിടയിലാണ് 19 പേര്‍ മരണമടയുകയും 340ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.







All the contents on this site are copyrighted ©.