2010-07-24 16:54:33

നസ്രായനായ യേശു –വാല്യം മൂന്ന്
മാര്‍പാപ്പയുടെ അടുത്ത ഗ്രന്ഥം


24 ജൂലൈ 2010
ക്യാസില്‍ ഗണ്‍ടോള്‍ഫോയിലെ തന്‍റെ വിശ്രമ ദിവസങ്ങളില്‍ ബനഡിക്ട്
16-ാമന്‍ മാര്‍പാപ്പ തന്‍റെ അടുത്ത ഗ്രന്ഥത്തിന്‍റെ രചന ആരംഭിച്ചു. നസ്രായനായ യേശു എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള തന്‍റെ ഗ്രന്ഥപരമ്പരയുടെ മൂന്നാം വാല്യ രചനയാണ് മാര്‍പാപ്പ തുടങ്ങിയതെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി അറിയിച്ചു. യേശുവിന്‍റെ ബാല്യകാലത്തെ കേന്ദ്രീകരിച്ചായിരിക്കും മൂന്നാം വാല്യമെന്നും അദ്ദേഹം വെളിപ്പെടുത്തി. യേശുവിനെക്കുറിച്ചുള്ള ഗ്രന്ഥത്തിന്‍റെ രണ്ടാം വാല്യം വിവിധ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യുന്നതിനായി കൊടുത്തിരിക്കുകയാണെന്നും, അടുത്ത വസന്തത്തിനുള്ളില്‍ അത് പ്രകാശനംചെയ്യുമെന്നും ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു. യേശുവിന്‍റെ പീഡാസഹനവും മരണോത്ഥാന ഭാഗങ്ങളുമാണ് രണ്ടാ വാല്യത്തിലെ പ്രതിപാദ്യവിഷയം. ഗ്രന്ഥത്തിന്‍റെ ഒന്നാം വാല്യം യേശുവിന്‍റെ പരസ്യജീവിതത്തെ അധികരിച്ചുള്ളതാണ്. 2003-ലെ വേനല്‍ക്കാലാവധിക്ക് രചനയാരംഭിച്ച ഒന്നാം വാല്യം 2007-ല്‍ വിവിധ ഭാഷകളില്‍ പ്രകാശിതമായി.
യേശുവുമായുള്ള ഒരു ആത്മീയ കൂടിക്കാഴ്ചയിലേയ്ക്ക് അനുവാചകരെ നിയിക്കുകയാണ് പാപ്പായുടെ ഈ ഗ്രന്ഥപരമ്പരയുടെ ലക്ഷൃമെന്ന് വത്തിക്കാന്‍ റേഡിയോടുടെ ഡയറക്ടര്‍ ജനറല്‍കൂടിയായ ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.







All the contents on this site are copyrighted ©.