2010-07-22 17:18:47

കൊലപാതകം
മതസൗഹാര്‍ദ്ദാന്തരീക്ഷം
തകര്‍ക്കാനെന്ന്


 21 ജൂലൈ 2010
പാക്കിസ്ഥാനിലെ ക്രിസ്ത്യന്‍ സഹോദരങ്ങളുടെ കൊലപാതകം ദുരുദ്ദേശ്യപരമായിരുന്നെന്ന്, ഫൈസ്ലാബാദ് രൂപതാ വക്താവ് വെളിപ്പെടുത്തുന്നു. ജൂലൈ 19-ാം തിയതി തിങ്കളാഴ്ച ഫൈസ്ലാബാദ് കോടതിക്കുപറത്തുവച്ച് രണ്ടു ക്രിസ്ത്യന്‍ സഹോദരങ്ങളെ മുസ്ലിം തീവ്രവാദികള്‍ വെടിവച്ചു കൊലപ്പെടുത്തിയ സംഭവം, നിലവിലുള്ള മതസൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കാനായിരുന്നു എന്ന് ഫൈസ്ലാബാദ് രൂപതയുടെ മതാന്തര സംവാദങ്ങള്‍ക്കായുള്ള സമിതിയുടെ ഡയറ്കടര്‍, ഫാദര്‍ അഫ്ത്താബ് ജയിംസ് പോള്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. ദയനീയമായ ഈ ഇരട്ടക്കൊലപാതകം നടക്കുന്നതിനുമുന്‍പ് തീവ്രമായ മതാന്തരസംവാദ ശ്രമങ്ങള്‍ ഫൈസ്ലാബാദില്‍ നടന്നിരുന്നു വെന്നും, എന്നാല്‍ അതു തകര്‍ക്കുക എന്ന ലക്ഷൃത്തോടെയാണ് തീവ്രവാദികള്‍ കൊലനടത്തിയതെന്നും ഫാദര്‍ അഫ്ത്താബ് കുറ്റപ്പെടുത്തി. മതമൗലികവാദികള്‍ തന്നെയാണ് ദൈവദൂഷണം എഴുതിയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും, എന്നിട്ട് ക്രൈസ്തവരുടെ പേരില്‍ കുറ്റമാരോപിക്കുകയാണ് ചെയ്യുന്നതെന്ന് ഫാദര്‍ അഫ്ത്താബ് ചൂണ്ടിക്കാണിച്ചു. ധാരാളം മുസ്ലീം സഹോദരങ്ങള്‍ ആശ്വാസ വചസ്സുകളുമായി ഫൈസ്ലാബാദ് കത്തീദ്രല്‍ ദേവാലയ പരിസരത്തെത്തുന്നത് ആശ്വാസ ദായകമാണെന്നും സൗഹാര്‍ദ്ദത്തിന്‍റെ അന്തരീക്ഷം പുനഃര്‍സ്ഥാപിക്കാന്‍ തുടര്‍ന്നും ഒത്തൊരുമിച്ചു പരിശ്രമിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.







All the contents on this site are copyrighted ©.