2010-07-22 16:51:17

കേരളത്തില്‍ മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്‍റെ
വേരോട്ടമുണ്ടാക്കുകയാണെന്ന് മാര്‍ പൗവ്വത്തില്‍


21 ജലൈ 2010
കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രപ്രകാരം സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള
കേരള സര്‍‍ക്കാരിന്‍റെ ശ്രമം തെറ്റാണെന്ന് മാര്‍ ജോസഫ് പൗവ്വത്തില്‍ പ്രസ്താവിച്ചു. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ജാഗ്രത കമ്മിഷന്‍റെ ഒരു പ്രത്യേക പ്രതിനിധി സമ്മേളം ജൂലൈ 21-ാം തിയതി ചൊവ്വാഴ്ച പിഒസിയില്‍ ഉത്ഘാടനംചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്ന മാ‍ര്‍ പൗവ്വത്തില്‍. ജനങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനു പകരം, തങ്ങളുടെ പ്രത്യയ ശാസ്ത്രത്തിന് ശക്തമായ വേരോട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ആര്‍ച്ചുബിഷപ്പ് കുറ്റപ്പെടുത്തി. സര്‍ക്കാരിന്‍റെ ഈ നയംമൂലം വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള പലേ മേഖലകളിലും മാര്‍ക്സിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്‍റെ സ്വാധീനം കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സമൂഹത്തിലെ എല്ലാ ചലനങ്ങളും മനസ്സിലാക്കുകയും പ്രതികരിക്കുകയും ചെയ്യാന്‍ സഭയ്ക്കും വിശ്വാസികള്‍ക്കും കഴിയുന്നുണ്ടോയെന്നു ചിന്തിക്കണമെന്നും, നിസംഗഭാവം കൈവെടിഞ്ഞ് ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും, ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍ ആഹ്വാനംചെയ്തു. കേരളത്തിലെ 30 രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. മാര്‍ തോമസ് ചക്യത്ത് അദ്ധ്യക്ഷത വഹിച്ചു. മൂന്നു ദിവസം നീണ്ടുനില്ക്കുന്ന സമ്മേളനത്തില്‍ റോമിലെ ഗ്രിഗോരിയന്‍ യൂണവേഴ്സിറ്റി ആശയവിനിമയ വിഭാഗം തലവന്‍ ഫാദര്‍ ജേക്കബ് ശ്രാംമ്പിക്കല്‍, സഭ പുതുസഹസ്രാബ്ദത്തില്‍ എപ്രകാരം പുറംലോകവുമായി വിനിമയംചെയ്യുന്നു, എന്ന വിഷയത്തെക്കുറിച്ച് രൂപതാ പ്രതിനിധികള്‍ക്കുവേണ്ടി ക്ലാസ്സെടുക്കുമെന്ന്, സെക്രട്ടറി ഫാദര്‍ ജോണി കൊച്ചുപറമ്പില്‍ വ്യക്തമാക്കി







All the contents on this site are copyrighted ©.