2010-07-21 19:26:10

മാര്‍പാപ്പയുടെ പൊതുകൂടിക്കാഴ്ച
പ്രഭാഷണങ്ങള്‍ പുസ്തക രൂപത്തില്‍


21 ജൂലൈ 2010
മാര്‍പാപ്പയുടെ പൊതുകൂടിക്കാഴ്ച പ്രഭാഷണ ചിന്തകള്‍ പുസ്തക രൂപത്തില്‍ പുറത്തിറക്കുന്നു.കുട്ടിക്കള്‍ക്കായി Piccola Casa Editrice പ്രകാശനം ചെയ്ത, യേശുവിന്‍റെ കൂട്ടുകാര്‍, എന്ന ബഹുവര്‍ണ്ണ സചിത്ര ഇറ്റാലിയന്‍ പ്രസിദ്ധീകരണത്തിലാണ് 12 അപ്പസ്തോലന്മാരെക്കുറിച്ചും വിശുദ്ധ പൗലോസ് അപ്പസ്തോലനെക്കുറിച്ചും ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ബുധനാഴ്ചകളിലുള്ള പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തില്‍നിന്നെടുത്ത ചിന്തകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍പാപ്പയുടെ ചിന്താധാരകള്‍ അവയുടെ രചനാ ശൈലികൊണ്ട് രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറത്തേയ്ക്ക് ആനുവാചകരെ ആനയിച്ച് യേശുവിന്‍റെ ശിഷ്യന്മാരെ ഓരോരുത്തരായി പരിചയപ്പെടുത്തുന്നുവെന്ന് പ്രസാധകര്‍, വത്തിക്കാന്‍റെ ദിനപത്രമായ, ഒസര്‍വത്തോരെ റൊമാനോയ്ക്കു നല്കിയ പ്രസ്താവനയി‍ല്‍ അറിയിച്ചു.







All the contents on this site are copyrighted ©.