2010-07-21 18:51:00

പോപ്പുളോരും പ്രോഗ്രെസ്സിയോ
ഫൗണ്ടേഷന്‍റെ പുതിയ പദ്ധതികള്‍


ലാറ്റിനമേരിക്കയിലെയും കരീബിയന്‍ നാടുകളിലെയും ജനങ്ങളുടെ ഉന്നമനത്തിനായി പോപ്പുളോറും പ്രോഗ്രെസ്സിയോ ഫൗണ്ടേഷന്‍ പുതിയ പദ്ധതികളാവിഷ്കരിക്കുന്നു. ജൂലൈ 20-ാം തിയതി ചൊവ്വാഴ്ച ഡൊമിനിക്കന്‍ റിപ്പബ്ളിക്കില്‍ ആരംഭിച്ച POPULORUM PROGRESSIO
FOUNDATION –ന്‍റെ തൃദിന-നിര്‍വ്വാഹക സമിതി യോഗത്തിലാണ് ലാറ്റിനമേരിക്കന്‍ കരീബിയന്‍ നാടുകളിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ചര്‍ച്ചചെയ്യപ്പെട്ടത്.
കാലംചെയ്ത ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് തന്‍റെ മുന്‍ഗാമിയായ പോള്‍ ആറാമന്‍ മാര്‍പാപ്പ ജനതകളുടെ പുരോഗതിക്കായി 1967-ല്‍ രചിച്ച POPULORUM PROGRESSIO എന്ന ചാക്രികലേഖനത്തിന്‍റെ നാമത്തില്‍തന്നെ ജനങ്ങളുടെ ക്ഷേമപദ്ധതികള്‍ക്കായി 1992-ല്‍ POPULORUM PROGRESSIO FOUNDATION ആരംഭിച്ചത്. ചെറുതും വലുതുമായ 230 പദ്ധതികളാണ്
20 ലാറ്റിനമേരിക്കന്‍ - കരീബിയന്‍ രാജ്യങ്ങളുടെ പുരോഗതിക്കായി,
Cor Unum Pontifical Council-ന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ജോസഫ് കോര്‍ദെസ് അദ്ധ്യക്ഷനായുള്ള FOUNDATION വിഭാവനം ചെയ്തിരിക്കുന്നത്.
വ്യക്തികളെ കേന്ദ്രീകരിച്ചല്ല, സമൂഹങ്ങളെ കേന്ദ്രീകരിച്ചാണ്, എല്ലാപദ്ധതികളുമെന്ന് സമിതി വ്യക്തമാക്കി. കാര്‍ഷികോത്പാദനം,
ചെറുകിട വ്യവസായങ്ങള്‍, ഭവനനിര്‍മ്മാണം, പൊതുശുചിത്വം, ആരോഗ്യം, ശുദ്ധജലം, മരുന്ന്, എന്നീ മേഖലകളിലാണ് പുരോഗമന പദ്ധതികള്‍ ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന് സമിതി വെളിപ്പെടുത്തി.







All the contents on this site are copyrighted ©.