2010-07-15 18:32:08

നവീകരിച്ച സഭാനിയമങ്ങള്‍


15 ജൂലൈ 2010
ഗൗരവകരമായ കുറ്റകൃത്യങ്ങളെ സംബന്ധിക്കുന്ന നിയമങ്ങള്‍ വത്തിക്കാന്‍ നവീകരിച്ചു പ്രസിദ്ധപ്പെടുത്തി. 2001-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രസിദ്ധീകരിച്ച ഗൗരവകരമായ കുറ്റകൃത്യങ്ങളെ സംബന്ധിക്കുന്ന
Motu proprio, Sacramentorum sanctitatis tutela-യാണ്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ, വര്‍ദ്ധിച്ചുവരുന്ന സാമൂഹ്യതിന്മകളും ചുറ്റുപാടുകളും പരിഗണിച്ചുകൊണ്ട് നവീകരിച്ച് പ്രസിദ്ധപ്പെടുത്തിയതെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി ജൂലൈ 15-ാം തിയതി വ്യഴാഴ്ച നടത്തിയ പ്രസ്താവനയില്‍ അറിയിച്ചു.
കുട്ടികളുടെ ലൈഗികപീഡനം ഉള്‍പ്പെടെ വിശ്വാസം, പരിശുദ്ധ കുര്‍ബ്ബാന, കുമ്പസാരം, പൗരോഹിത്യം എന്നീ കൂദാശകളുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെയുമുള്ള ശിക്ഷണനടപിടികള്‍ വിശ്വാസ സംഘത്തിന്‍റെയും കാനോനാ നിയമത്തിന്‍റെയും അധികാരസീമയിലുള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചിരിക്കുന്നു. സമകാലീന പ്രശ്നങ്ങള്‍ കണക്കിലെടുത്തുകൊണ്ട് പഴയവ നവീകരിക്കുകയും പൂര്‍ത്തീകരിക്കുകയുമാണ് ചെയ്തിട്ടുള്ളതെന്നും, അതുവഴി പരമാവധി തടസ്സങ്ങള്‍ ഒഴിവാക്കി, എളുപ്പത്തിലും കാര്യക്ഷമമായും നടപിടിക്രമങ്ങള്‍ കൈക്കൊള്ളുവാന്‍ നവീകരിച്ച നിയമങ്ങള്‍ സഹായിക്കുമെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി. സഭയിലെ ഗൗരവകരമായ കുറ്റകൃത്യങ്ങള്‍ക്ക് നിയമനടപിടികള്‍ ക്രമാനുഗതം സ്വീകരിക്കുന്ന (judicial process) നിയമാനുസൃത-ശൈലിവിട്ട്, പ്രത്യേക സാഹചര്യങ്ങളില്‍ കുറ്റവാളിയായ വൈദികനെ പൗരോഹിത്യ പദവിയില്‍നിന്ന് ഉടനടി നീക്കംചെയ്യുന്നതിനുള്ള extrajudicial decree സവിശേഷാധികാരം, നവീകരിച്ച നിയമപ്രകാരം, പരിശുദ്ധ പിതാവില്‍ നിക്ഷിപ്തമാണെന്നും ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.
സഭ നവീകരിച്ചിറക്കുന്ന ഈ നിയമങ്ങള്‍ കാനോന നിയമത്തിന്‍റെ പരിധിയില്‍പ്പെടുന്നതാകയാല്‍, ഒരു നാടിന്‍റെ പൗരനിയമങ്ങളില്‍നിന്നും ഇവ വേറിട്ടുനില്ക്കുന്നുവെന്നും, വത്തിക്കാന്‍ റേഡിയോയുടെ ഡയറക്ടര്‍ ജനറല്‍ കൂടിയായ ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.







All the contents on this site are copyrighted ©.