2010-07-15 18:20:50

ഇറ്റലിയിലെ സെര്‍ദേവൊളേയിലെ
സവിശേഷമായ പീഡാനുഭവ നടനശാല


15 ജൂലൈ 210
കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേ വടക്കെ ഇറ്റലിയിലെ പുരാതനമായ സൊര്‍ദേവൊളോ പീഡാനുഭവ നടനശാല സന്ദര്‍ശിക്കുന്നു. ഈ വര്‍ഷം ജൂലൈ മുതല്‍ സെപ്തമ്പര്‍വരെ, അരങ്ങേറുന്ന ക്രിസ്തുവിന്‍റെ പീഡാനുഭവ ചിത്രീകരണ പരിപാടിയില്‍ പങ്കുചേരുവാനാണ് 16, 17 തിയതികളില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, ബിയെല്ലാ പ്രവിശ്യയിലെ സൊര്‍ദേവൊളോയില്‍ എത്തുന്നത്. രണ്ടു നൂറ്റാണ്ടുകളായി ക്രിസ്തുവിന്‍റെ പീഡാനുഭവചരിത്രം എല്ലാ അഞ്ചു വര്‍ഷം കൂടുമ്പോഴും സെര്‍ദേവൊളോ പര്‍വ്വത പ്രദേശത്തെ ജനങ്ങള്‍, പ്രകൃതി രമണീയമായ തങ്ങളുടെ ഗ്രാമീണ പശ്ചാത്തലത്തിലുള്ള നടനശാലയില്‍ മുടങ്ങാതെ അവതരിപ്പിച്ചു പോരുന്നത് 5 മുതല്‍
80 വയസ്സുവരെ പ്രായമുള്ള 400-ല്‍പ്പരം കലാകാരന്മാര്‍, 300-ല്‍പ്പരം രംഗസംവിധാനക്കാര്‍, 3 മണിക്കൂറിലധികം നീണ്ടു നില്ക്കുന്ന 29 സവിശേഷ ചിത്രീകരണങ്ങളുള്ള രംഗങ്ങള്‍, 4000 ചതുരശ്രഅടി വിസ്തൃതിയുള്ള നടന ശാലയില്‍ അവതരിപ്പിക്കപ്പെടുന്നു എന്നത്, സൊര്‍ദേവൊളോ പീഡാനുഭവ ചിത്രീകരണത്തിന്‍റെ സവിശേഷതകളാണ്. സഭയുടെ സാംസ്കാരിക പൈതൃകത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അംഗീകാരം നേടിയിട്ടുള്ള ഈ പരിപാടി ജൂലൈ 16-ാം തിയതി വെള്ളിയാഴ്ച രാത്രി കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഉദ്ഘാടനംചെയ്യും. 17-ാം തിയതി ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ദൈവദാസന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്പാപ്പയുടെ അനുസ്മരണാര്‍ത്ഥമുള്ള നടനശാലയുടെ ഫലകം ആശിര്‍വദിച്ചശേഷം, കര്‍ദ്ദിനാള്‍ ബര്‍ത്തോണെ 4000 ചതുരശ്രഅടി വിസ്താരമുള്ള തിയറ്ററില്‍ ജനങ്ങളോടൊപ്പം ദിവ്യബലിയര്‍പ്പിക്കും. ബിയെല്ലാ രൂപതാ മെത്രാന്‍ ഗബ്രിയേലാ മാനാ സഹകാര്‍മ്മികനായിരിക്കും.
പരമ്പരാഗതമായി സൊര്‍ദേവൊളോയിലെ ജനങ്ങള്‍ ഒന്നുചേര്‍ന്നവതരിപ്പിക്കുന്ന യേശുവിന്‍റെ പീഡാസഹനത്തിന്‍റെ രംഗചിത്രീകരണത്തിന് മനോഹരമായ നാടകീയ ചാതുരിക്കൊപ്പം, സുവിശേഷവത്ക്കരണ മൂല്യവുമുണ്ടെന്ന് സംഘടാകര്‍ക്കയച്ച കത്തില്‍ കര്‍ദ്ദിനാള്‍ ബര്‍ത്തോണെ പരാമര്‍ശിക്കുകയുണ്ടായി.







All the contents on this site are copyrighted ©.