2010-07-14 16:50:44

ഹിന്ദിഭാഷയില്‍ ബൈബിള്‍
ഓണ്‍ ലൈന്‍ പ്രകാശനംചെയ്തു


14 ജൂലൈ 2010
ഭോപാല്‍ അതിരുപതയുടെ മേല്‍നോട്ടത്തില്‍ ഇന്ത്യയിലെ ദേശീയ ഭാഷയായ ഹിന്ദിയില്‍ ഒരുക്കിയ സമ്പൂര്‍ണ്ണ കത്തോലിക്കാ ബൈബിള്‍ ഓണ്‍ ലൈന്‍ പ്രകാശനംച‍െയ്തു. www.biblemitr.com എന്ന സൈറ്റ് സംവിധാനം ചെയ്തത് രൂപതയിലെ ഏതാനും അല്‍മായരും വൈദികരും സന്യസ്ഥരും ചേര്‍ന്നാണ്. ഭോപാല്‍ രൂപതയുടെ ചാന്‍സലര്‍, ഫാദര്‍ ഫ്രാന്‍സിസ് സ്കറിയയാണ് ബൈബിള്‍ മിത്രം വെബ് സൈറ്റിന്‍റെ പ്രസിഡന്‍റ്. ആധുനിക മാധ്യമ സൗകര്യം ഉപയോഗപ്പെടുത്തിക്കൊണ്ട് ദൈവവചനം പുതിയ തലമുറയ്ക്ക് വേഗത്തില്‍ എത്തിച്ചുകൊടുക്കാനാവുമെന്ന പ്രത്യാശ ഫാദര്‍ സ്കറിയ ഉദ്ഘാടനവേളയില്‍ പ്രകടിപ്പിച്ചു. സമ്പൂര്‍ണ്ണ ബൈബിള്‍ കൂടാതെ, അനുദിന ദിവ്യബലിക്കുള്ള വായനകള്‍, ജപമാലപോലുള്ള പരമ്പരാഗത പ്രാര്‍ത്ഥകളും സൈറ്റില്‍ ലഭ്യമാണെന്ന് രൂപതയ്ക്കുവേണ്ടി രൂപതയുടെ വക്താവ് അറിയിച്ചു.







All the contents on this site are copyrighted ©.