2010-07-14 16:21:06

മതസ്വാതന്ത്രൃം സമാധാനത്തിനുള്ള മാര്‍ഗ്ഗം -
2011 ലോക സമാധാനദിന സന്ദേശത്തിനുള്ള വിഷയം


14 ജൂലൈ 2010
2011-ാമാണ്ടിലേയ്ക്കുള്ള ലോകസമാധാന ദിനത്തിന്‍റെ പ്രതിപാദ്യവിഷയമായിട്ടാണ്, മതസ്വാതന്ത്രൃം സമാധാനത്തിനുള്ള മാര്‍ഗ്ഗമെന്ന് മാര്‍പാപ്പ പ്രസ്താവിച്ചത്. 1968-മുതല്‍ എല്ലാവര്‍ഷത്തിലെയും ജനുവരി മാസത്തിന്‍റെ ആദ്യദിവസമാണ് ആഗോളസഭ ലോകസമാധാന ദിനമായി ആഘോഷിക്കുന്നത്. മനുഷ്യാന്തസ്സിന്‍റെ ഭാഗമാണ് മതസ്വാതന്ത്രൃം. വിശ്വാസത്തിലൂടെ ഒരു വ്യക്തി അനശ്വര സത്യമായ ദൈവത്തെയാണ് അന്വേഷിക്കുന്നത്. ആകയാല്‍ മതസ്വാതന്ത്രൃം മനുഷ്യജീവിതത്തില്‍ അനിവാര്യമാണ്. ലോകത്തിന്‍റെ ചില ഭാഗങ്ങളില്‍ മതസ്വാതന്ത്യം നിഷേധിക്കപ്പെടുകയും തടസ്സപ്പെടുകയും ചെയ്യുമ്പോള്‍, മതസ്വാതന്ത്യത്തിന്‍റെ സങ്കീര്‍ണ്ണമായ വിവേചനവും പാര്‍ശ്വവത്ക്കരണവും മറ്റിടങ്ങളില്‍ അരങ്ങേറുന്നുണ്ട്. മതസംബന്ധമായ കാര്യങ്ങളില്‍ നിരുത്സാഹപ്പെടുത്തുന്നതും
പ്രായോഗിക നിരീശ്വരത്വം വളര്‍ത്തുന്നതുമായ രാജ്യങ്ങള്‍ ജനങ്ങളുടെ സമഗ്രമായ വളര്‍ച്ചയ്ക്കും യഥാര്‍ത്ഥമായ വികസനത്തിനും, അതുകൊണ്ട് വിഘാതമായിരിക്കും. വിശ്വാസികള്‍ ന്യൂനപക്ഷമുള്ളിടത്തും ഭൂരിപക്ഷമുള്ളിടത്തും, സജീവ പൗരനായിരിക്കുവാന്‍ ഒരു വ്യക്തിക്ക് തന്‍റെ വിശ്വാസം ഒളിച്ചുവയ്ക്കേണ്ടി വരുന്നു എന്നത്, അംഗീകരിക്കാനാവാത്ത വസ്തുതയാണ്. വിശ്വാസസ്വാതന്ത്രൃത്തെ ധ്വംസിക്കുന്നത് സമഗ്രമായ വ്യക്തിത്വത്തെ ശിഥിലീകരിക്കുന്നതിന് തുല്യമാണെങ്കില്‍, മതമൗലികവാദവും മതഭ്രാന്തും ചിലപ്പോഴെങ്കിലും മതസ്വാതന്ത്രൃത്തിനുള്ള അവകാശം പ്രയോജനപ്പെടുത്തുന്നതിന് തടസ്സമായി നല്ക്കും.







All the contents on this site are copyrighted ©.