2010-07-09 09:52:00

ലോക കപ്പിനുശേഷം
അധിക്രമങ്ങള്‍ ഉണ്ടാവില്ലെന്ന്
ആഫ്രിക്കയിലെ മെത്രാന്മാര്‍


08 ജൂലൈ 2010
ലോക കപ്പ് ഫുഡ്ബോളിനുശേഷം സംഭവിക്കുമെന്നു കരുതുന്ന വിദേശികള്‍ക്കെതിരെയുള്ള ആക്രമണത്തെ നേരിടുമെന്ന്,
തെക്കേ അഫ്രിക്കയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷ്പ്പ് തൂത്തി തിഹാഗലേ ജോഹന്നസ്ബര്‍ഗില്‍ അറിയിച്ചു.
സൗത്ത് ആഫ്രിക്കയില്‍ ലോക കപ്പ് 2010- തുടങ്ങുന്നതിന് ഏതാനു മാസങ്ങള്‍ക്കു മുന്‍പുണ്ടായ വര്‍ഗ്ഗീയ സംഘട്ടനവും 2008-ല്‍ 60 വിദേശികളുടെ മരണത്തിനിടയാക്കിയ ആക്രമണവും കണക്കിലെടുത്തുകൊണ്ടാണ് ഫുട്ബോള്‍ മാമാംഗത്തിനുശേഷം വീണ്ടും ഒരു ആക്രമണം ഉണ്ടാകാമെന്നു കരുതുന്നതും മുന്‍കരുതലുകള്‍ എടുത്തിരിക്കുന്നതുമെന്ന്, ആര്‍ച്ചുബിഷപ്പ് തൂത്തി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആഫ്രിക്കയിലെ ദേശീയ മതസൗഹാര്‍ദ്ദവേദിയും ഇതര സന്നദ്ധ സംഘടനകളും സര്‍ക്കാരിനോടുചേര്‍ന്ന് നിര്‍ദ്ദോഷികള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ പോലുള്ള യാദൃശ്ചിക സംഭവങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതലുകളും സുരക്ഷാസന്നാഹങ്ങളും എടുത്തുകഴിഞ്ഞു എന്ന് അറിയിച്ചു. ആഗോളനിലവാരത്തിലും സൗഹൃദത്തിന്‍റെ അന്തരീക്ഷത്തിലും സംഘടിപ്പിച്ചിരിക്കുന്ന ആഫ്രിക്കാ ഭൂഖണ്ഡത്തിലെ പ്രഥമ ലോകകപ്പ് ദേശീയോദ്ഗ്രഥനത്തിനും ഐക്യത്തിനും സഹായകമാണെന്ന് ആഫ്രിക്കയിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള കമ്മിഷന്‍റെ ചെയര്‍മാര്‍ ഫാദര്‍ തുലാനി മനാനായും അഭിപ്രായപ്പെട്ടു.







All the contents on this site are copyrighted ©.