2010-07-08 19:41:45

ഭോപാല്‍ രൂപതാവൈദികന്
വധഭീഷണി


08 ജൂലൈ 2010
ഭോപാല്‍ രൂപതാംഗവും മദ്ധ്യപ്രദേശിലെ കത്തോലിക്കാ സഭയുടെ വക്താവും,
മദ്ധ്യപ്രദേശ് ഈസായ് മഹാസംഘത്തിന്‍റെ സ്ഥാപകനുമായ
ഫാദര്‍ ആനന്ദ് മുട്ടുങ്കലിനാണ് ജൂലൈ 6-ാം തിയതി ടെലിഫോണിലൂടെ വധിഭീഷണി ലഭിച്ചത്. പീഡിതരായ സാധാരണ ജനങ്ങളുടെമദ്ധ്യേ ബോധവത്ക്കരണ പരിപാടികളുമായി സാമൂഹ്യരംഗത്ത് സജീവപ്രവര്‍ത്തകനായ ഫാദര്‍ ആനന്ദിനു ലഭിക്കുന്ന രണ്ടാമത്തെ വധഭീഷണിയാണിത്. സാമൂഹ്യ- രാഷ്ടീയ -വര്‍ഗ്ഗീയ പീഡനങ്ങള്‍ക്കെതിരെ ക്രൈസ്തവരെ സംഘടിതരായി നിര്‍ത്തുവാനുള്ള തന്‍റെ പരിശ്രമങ്ങളെച്ചൊല്ലിയാണീ വധഭീഷണിയെന്ന് ഫാദര്‍ ആനന്ദ് പത്രസമ്മേളനത്തില്‍‍ അഭിപ്രായപ്പെട്ടു. സഭൈക്യവേദിയുടെ നാലംഗ പ്രതിനിധി സംഘം, ഫാദര്‍ ആനന്ദിന് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ഭോപാല്‍ പൊലീസിനും സര്‍ക്കാരിനും നിവേദനം നല്കിയിട്ടുണ്ടെങ്കിലും വധഭീഷണയില്‍ തനിക്ക് ആശങ്കയില്ലെന്ന് ഫാദര്‍ ആനന്ദ് മധ്യമപ്രവര്‍ത്തകരോട് ഭോപാലില്‍ പറഞ്ഞു.







All the contents on this site are copyrighted ©.