പ്രതീക്ഷയ്ക്ക് വകനല്കുന്ന ക്യൂബയിലെ തടവുകാരുടെ മോചനം
08 ജൂലൈ 2010 ക്യൂബയിലുണ്ടായ 52 രാഷ്ടീയ തടവുകാരുടെ മോചനം ഏറെ പ്രതീക്ഷയ്ക്ക് വകനല്കുന്നതാണെന്ന്,
ഹവാനയിലെ ആര്‍ച്ചുബിഷപ്പ്, കര്‍ദ്ദിനാള്‍ ജെയിംസ് ഒര്‍ത്തേഗാ പ്രസ്താവിച്ചു. ക്യൂബന്‍
പ്രസിഡന്‍റ് റാവുള്‍ കാസ്ത്രോയുമായുള്ള സഭയുടെ നിരന്തരമായ ഇടപെടലുകള്‍ക്കും സംവാദങ്ങള്‍ക്കും
ശേഷംമാണ് ജൂലൈ 7-ാം തിയതി തടവുകാരുടെ മോചനത്തിനായുള്ള തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്.
ഇതുവഴി സഭയും ഗവണ്‍മെന്‍റുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുക മാത്രമല്ല, ജനങ്ങളുടെ ഇടയില്‍
സമാധാനത്തിന്‍റെ ഒരന്തരീക്ഷം തെളിയുകയാണെന്നും കര്‍ദ്ദിനാള്‍ പ്രത്യാശപ്രകടിപ്പിച്ചു.
ജൂണ്‍ മാസത്തില്‍ നടന്ന വത്തിക്കാന്‍റെ വിദേശ കാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ്
ഡോമിനിക്ക് മംമ്പേര്‍ത്തിയുടെ സന്ദര്‍ശനവും ഏറെ ക്രിയാത്മകവും പ്രതീക്ഷയ്ക്ക് വകനല്കുന്നതുമായ
ഒരു രാഷ്ടീയാന്തരീക്ഷത്തിന് വഴിതെളിച്ചിട്ടുണ്ടെന്ന് ആര്‍ച്ചുബിഷ്പ്പ് ഒര്‍ത്തേഗാ
ഹവാനയില്‍ പ്രസ്താവിച്ചു.