2010-06-28 20:29:02

പത്രോസ് പൗലോസ്
ശ്ലീഹന്മാരുടെ മഹോത്സവം


 ജൂണ്‍ 29-ാം തിയതി ചൊവ്വാഴ്ച, വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ മഹോത്സവത്തില്‍, ആഗോള സഭയിലെ 38-മെത്രാന്മാര്‍ക്ക് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പാലിയം-സ്ഥാനികചിഹ്നങ്ങള്‍ നല്കി മെത്രാപ്പോലീത്താമാരുടെ പദവിയിലേയ്ക്കുയര്‍ത്തും.
ഇറ്റിലിയിലെ പ്രാദേശിക സമയം, ചൊവ്വാഴ്ച രാവിലെ 09.30ന്,
ബനഡിക്ട് 16-ാന്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായിലര്‍പ്പിക്കപ്പെടുന്ന സമൂഹദിവ്യബലിമദ്ധ്യേയാണ് സ്ഥാനിക ഉത്തരീയങ്ങള്‍ പാപ്പാ, മെത്രാന്മാര്‍ക്കു നല്കുന്നത്.
ദിവ്യബലിയുടെ ആദ്യഭാഗത്ത് മാര്‍പാപ്പായുടെ സുവിശേഷപ്രഘോഷണത്തിനുശേഷം പാലീയങ്ങളുടെ ആശിര്‍വ്വാദകര്‍മ്മം നടത്തപ്പെടുന്നത്. അതിനെതുടര്‍ന്ന് മെത്രാന്മാര്‍, പത്രോസിന്‍റെ പിന്‍ഗാമിയോടുള്ള വിശ്വസ്തതയും അനുസരണയും കൂട്ടുത്തരവാദിത്വവും ഏറ്റുപറയുന്നതോടെ മാര്‍പാപ്പ ഒരോരുത്തരേയും പാലിയം അണിയിക്കുകയും ആശ്ലേഷിക്കുകയും ചെയ്യും. വിശ്വാസപ്രമാണം ഏറ്റുചൊല്ലിക്കൊണ്ട് ദിവ്യബലി തുടരും. പാലിയം സ്ഥാനികചിഹ്നങ്ങള്‍ നല്കുന്ന സമൂഹബലിയില്‍ അവ സ്വീകരിക്കുന്ന മെത്രാന്മാര്‍ മാത്രം മാര്‍പാപ്പയോടു ചേര്‍ന്ന് സമൂഹബലിയര്‍പ്പിക്കുന്നുള്ളൂ എന്നതും ഒരു സവിശേഷതയാണ്.







All the contents on this site are copyrighted ©.