2010-06-24 19:32:22

സ്നാപകനെപ്പോലെ ക്രിസതുവിനെ
കാണിച്ചുകൊടുക്കുക


ക്രൈസ്തവര്‍ സ്നാപക യോഹന്നാനെപ്പോലെ ക്രിസ്തുവാകുന്ന പ്രകാശത്തിന് ലോകത്ത് സാക്ഷൃമേകണമെന്ന് കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേ ജനോവയില്‍ പ്രസ്താവിച്ചു. വടക്കെ ഇറ്റലിയിലെ തുറമുഖ പട്ടണമായ ജനീവയുടെ മദ്ധ്യസ്ഥനായ വിശുദ്ധ സ്നാപക യോഹന്നാന്‍റെ തിരുനാള്‍ ജൂണ്‍ 24-ാം തിയതി വ്യാഴാഴ്ച, ആഘോഷിച്ചുകൊണ്ട് കത്തീദ്രല്‍ ദേവാലയത്തിലര്‍ച്ച സമൂഹദിവ്യബലിമദ്ധ്യേ നടത്തിയ വചനപ്രഘോഷണത്തിലാണ് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഇപ്രകാരം പറഞ്ഞത്.
ദൈവം അയച്ച ഒരു മനുഷ്യനുണ്ടായിരുന്നു അയാളുടെ പേര് യോഹന്നാന്‍ എന്നാണ്. അയാള്‍ സാക്ഷൃത്തിനായി വന്നു...വെളിച്ചത്തിനു സാക്ഷൃം നല്കാന്‍. അയാള്‍ വെളിച്ചമായിരുന്നില്ല, വെളിച്ചത്തിനു സാക്ഷൃം നല്കാന്‍ വന്നവനാണ്. എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ത്ഥ വെളിച്ചം ലോകത്തിലേയ്ക്കു വരുന്നുണ്ടായിരുന്നു, എന്ന് വിശുദ്ധ യോഹന്നാന്‍റെ സുവിശേഷഭാഗം ഉദ്ധരിച്ച വത്തിക്കാന്‍ സ്റ്റെയിറ്റ് സെക്രട്ടറി,.....
യഥാര്‍ത്ഥ വെളിച്ചമായ ക്രിസ്തുവിനെ മനുഷ്യരാശിക്കായി ഇക്കാലഘട്ടത്തില്‍ തങ്ങളുടെ ജീവിതങ്ങള്‍കൊണ്ട് പ്രഘോഷിക്കണമെന്ന്, ജനീവയിലെ വിശ്വാസസമൂഹത്തെ ഉദ്ബോധിപ്പിച്ചു. ഭൗതിക ജീവിതത്തിന്‍റെയും ഉപഭോഗസംസ്കാരത്തിന്‍റെയും ഏകതലത്തില്‍ ഒതുങ്ങിനില്ക്കന്ന മനുഷ്യന്‍ സംശയാലുവും ആന്തരീകമായി തകര്‍ന്നവനുമാണെന്നും, അങ്ങിനെയുള്ളൊരവസ്ഥയില്‍ ക്രിസ്തുവില്‍നിന്നു പ്രസരിക്കുന്ന പ്രത്യാശയുടെയും രക്ഷയുടെയും വെളിച്ചം സ്നാപക യോഹന്നാനെപ്പോലെ ലോകത്തിന് ചൂണ്ടിക്കാണിച്ചു കൊടുക്കേണ്ടതാണെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ജനീവയിലെ ജനങ്ങളോട് ആഹ്വാനംചെയ്തു.







All the contents on this site are copyrighted ©.