2010-06-23 20:07:56

ആഗോള-പൊതുമേഖലാ
പ്രവര്‍ത്തനദിനം - ജൂണ്‍ 23


ആഗോളതലത്തിലുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ സേവനം കാലികമായ വെല്ലുവിളികളെ നേരിടുവാന്‍ കരുത്തുള്ളതാണെന്ന് ലോക പൊതുമേഖലാ പ്രവര്‍ത്തകരുടെ ദിനത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍, ബാന്‍ കീ മൂണ്‍.
ജൂണ്‍ 23-ാം തിയതി ഐക്യരാഷ്ട്രസംഘടന ആഘോഷിച്ച ആഗോള പൊതുമേഖലാ പ്രവര്‍ത്തകരുടെ ദിന സന്ദേശത്തിലാണ് ബാന്‍ കീ മൂണ്‍ ഇപ്രകാരം പ്രസ്ഥാവിച്ചത്.. ജനസമൂഹങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുവാന്‍ ലോകത്തിന്‍റെ എല്ലാ ഭാഗത്തും സര്‍ക്കാര്‍ ജീവനക്കാര്‍ നല്കുന്ന സേവനം ഈ ദിനത്തില്‍ അനുസ്മരിക്കപ്പെടുകയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും, സാമ്പത്തിക മാന്ദ്യത്തിന്‍റെയും ഭക്ഷൃക്ഷാമത്തിന്‍റെയും സങ്കീര്‍ണ്ണങ്ങളായ വെല്ലുവിളികള്‍ നേരിടുന്ന ഈ യുഗത്തില്‍ പൊതുമേഖലയില്‍ സേവനംചെയ്യുന്നവര്‍ കൂടുതല്‍ ക്രിയാത്മകവും മികവുറ്റതുമായ സേവനം കാഴ്ചവയ്ക്കേണ്ടതാണെന്ന് സന്ദേശത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. സ്പെയിനിലെ ബാര്‍സലോണായില്‍ ജൂണ്‍ 21-മുതല്‍ 23-വരെ നടത്തപ്പെടുന്ന പൊതുമേഖലാ പ്രവര്‍ത്തകരുടെ ആഘോഷത്തില്‍വച്ച് 23 പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക്, സാങ്കേതികയുടെ സഹായത്താലുള്ള സുതാര്യവും ഉത്തരവാദിത്ത പൂര്‍ണ്ണവുമായ സേവനം, പാവങ്ങളുടെ വിദ്യാഭ്യാസത്തിനായുള്ള പ്രത്യേക പരിപാടികള്‍, തുടങ്ങിയ സവിശേഷ സേവനങ്ങള്‍ക്ക് യു.എന്‍. പുരസ്കാരങ്ങള്‍ നല്കി ആദരിക്കും.
ആധുനിക സാങ്കേതിക പ്രാവീണ്യമുള്ള കൂടുതല്‍ യുവാക്കള്‍ സര്‍ക്കാര്‍ ജീവനരംഗത്തുവന്ന് ദാരിദ്ര്യം, രോഗം, നിരക്ഷരത, ലിംഗവിവേചനം എന്നിവയുടെ നിര്‍മ്മാര്‍ജ്ജനത്തിനായി പ്രവര്‍ത്തിക്കുയും, അങ്ങനെ ഐക്യരാഷ്ട്ര സംഘടയുടെ സഹസ്രാബ്ദ പുരോഗമന ലക്ഷൃ സാക്ഷാത്ക്കരണ പദ്ധതിയില്‍ പങ്കുചേരണമെന്നും ബാന്‍ കൂ മൂണ്‍ സന്ദേശത്തില്‍ ആഹ്വാനംചെയ്തു.







All the contents on this site are copyrighted ©.