2010-06-21 19:53:02

ജനകീയ സിനിമയുടെ ഉള്‍പ്പൊരുള്‍
വിവരിക്കുന്ന ഗ്രന്ഥം


ഫാദര്‍ ഗാസ്റ്റണ്‍ റൊബേര്‍ജിന്‍റെ ‘ഇന്തൃന്‍ സിനിമയുടെ പ്രമാണങ്ങള്‍’ the theory of Indian cinema എന്ന പുതിയ ഗ്രന്ഥം ജനകീയ സിനിമാസംവിധാനകലയ്ക്ക് ധാര്‍മ്മികതയുടെ പുതിയ സങ്കല്പങ്ങള്‍ നല്ക്കുമെന്ന് അശോക് വിശ്വനാഥ് ബംഗാളി സിനിമാ സംവിധായകന്‍ കൊല്‍ക്കോത്തയില്‍ പ്രസ്താവിച്ചു.
ഭാരതത്തിലെ കത്തോലിക്കാ മാധ്യമപ്രവര്‍ത്തനങ്ങളുടെ മുന്‍നിരക്കാരനായ ഈശോ സഭാ വൈദികനായ ഗാസ്റ്റണ്‍ റൊബേര്‍ജിന്‍റെ ഇന്തൃന്‍ സിനിമയുടെ പ്രമാണങ്ങള്‍ ‌‌എന്ന പുസ്തകം കല്‍ക്കട്ടയിലെ ചിത്രബാണി മാധ്യമ കേന്ദ്രത്തില്‍ ജൂണ്‍ 15-ന് പ്രകാശനംചെയ്യവേയാണ് ബംഗാളി സിനിമാ സംവിധായകനായ അശോക് വിശ്വനാഥ് ഇങ്ങനെ പ്രസ്താവിച്ചത്. മാധ്യമാവബോധം വളര്‍ത്തുന്നതും, ആധുനിക മാധ്യമങ്ങളുടെ ധാര്‍മ്മികത ഉണര്‍ത്തുന്നതുമായ അപൂര്‍വ്വ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഗാസ്റ്റണ്‍ റൊബേര്‍ജിന്‍റെ പുതിയ രചന ആധുനിക വാണിജ്യ സനിമാ നിര്‍മ്മാണ മേഖലയ്ക്ക് ധാര്‍മ്മികതയുടെയും ജനനന്മയുടെയും പുതിയ മാര്‍ഗ്ഗരേഖയാണെന്ന് പ്രകാശനവേളയില്‍ സന്നിഹിതനായിരുന്ന പ്രശസ്ത സംബിധായകന്‍ ശ്യം ബനിഗ്നളും അഭിപ്പായപ്പെട്ടു.
കൊല്‍ക്കോത്തയിലെ ജെസ്വിറ്റ് കോളെജില്‍ ആശയവിനിമയ ശാസ്ത്രാദ്ധ്യാപകനായ ഫാദര്‍ റൊബേര്‍ജ് സിനിമയുടെ പഠനം, സിനിമാ-വിമര്‍ശനം, മാധ്യമബോധനം, സിനിമയുടെ അദ്ധ്യാത്മികത, മാധ്യമങ്ങളും മാനവപുരോഗതിയും തുടങ്ങി ഇരുപത്തിയഞ്ചിലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 64-കാരനായ ഫാദര്‍ റോബേര്‍ജ് ഇന്തൃയിലെ പ്രഥമ കത്തോലിക്കാ സിനിമാ-മാധ്യമ പഠന കേന്ദ്രമായ കൊല്‍ക്കോത്തയിലെ ചിത്രബാണിയുടെ സ്ഥാപകനാണ്. ദേശീയ സിനിമയുടെ ജൂറി അംഗമായും സെന്‍സര്‍ ബോര്‍ഡ് മേധാവിയായും ഫാദര്‍ റൊബേര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1999-ല്‍ ഏറ്റവും നല്ല സിനിമാപഠന ഗ്രന്ഥത്തിനുള്ള ദേശീയ പുരസ്കാരം ക്യാനഡക്കാരനായ അദ്ദേഹം കരസ്ഥമാക്കി. ഐ-പോട് യുഗത്തിലും ജനകീയ സിനിമയ്ക്ക് പ്രസക്തിയും ജനജീവിതത്തില്‍ സ്വാധീനവുമുണ്ടെന്ന് തന്‍റെ മറുപടി പ്രസംഗത്തില്‍ ഫാദര്‍ റൊബേര്‍ജ് പ്രസ്താവിച്ചു







All the contents on this site are copyrighted ©.