2010-06-17 16:57:58

മാര്‍പാപ്പയുടെ നിയോഗങ്ങള്‍ക്കായി
ജാഗര പ്രാര്‍ത്ഥന


17 ജൂണ്‍ 2010
മാര്‍പാപ്പയുടെ നിയോഗങ്ങള്‍ക്കുവേണ്ടി വത്തിക്കാനിലെ
വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ജാഗര പ്രാര്‍ത്ഥന
ജൂണ്‍ 18-ാം തിയതി വെള്ളിയാഴ്ചയാണ് റോമിലെ കുടുംമ്പ-സ്നേഹ-കൂട്ടായ്മ movimento dell’amore familiare എന്ന സംഘടയുടെ നേതൃത്വത്തില്‍ ബനഡിക്ട് 16-മന്‍ മാര്‍പാപ്പയ്ക്കുവേണ്ടിയും
പാപ്പായുടെ നിയോഗങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥന നടത്തപ്പെടുന്നത്.
വെള്ളിയാഴ്ച രാത്രി 8.45-ന് വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ആരംഭിക്കുന്ന ജാഗര പ്രാര്‍ത്ഥനയ്ക്ക് വത്തിക്കാന്‍റെ വികാരി ജനറാള്‍, കര്‍ദ്ദിനാള്‍ ആഞ്ചെലോ കൊമാസ്ട്രി നേതൃത്വം നല്ക്കും.
മാര്‍പാപ്പയില്‍ നിക്ഷിപ്തമായിരിക്കുന്ന ആഗോളസഭയുടെ അജപാലനദൗത്യത്തിലൂടെ ലോകത്തെ സമാധാനത്തിലും ഐക്യത്തിലും നയിക്കുവാന്‍ കരുത്തു നല്കുന്നതിനുവേണ്ടിയുമാണ് ഈ ജാഗരശുശ്രൂഷയെന്ന് കുടുംബസ്നേഹ കുട്ടായ്മയുടെ പ്രസിഡന്‍റ് ഫാദര്‍ സ്റ്റെഫാനോ താര്‍ദന്‍ അറിയിച്ചു. പരിശുദ്ധ സിംഹാസനത്തോടുള്ള ആഴമായ സ്നേഹവും ആദരവും ഈ കൂട്ടായ പ്രാര്‍ത്ഥനയ്ക്കു പിന്നിലുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. ജപമാല പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ജാഗരശുശ്രൂഷയില്‍, ഫ്ലാംബോയ് ഗായകസംഘത്തിന്‍റെ ഗാനശ്രൂഷയും, മാര്‍പാപ്പയ്ക്കു നല്കുന്ന പ്രത്യേക ആശംസാസന്ദേശവും ഉള്‍ച്ചേര്‍ത്തിരിക്കുന്നു. വെള്ളിയാഴ്ച രാത്രി
10 മണിക്ക് നന്ദിയുടെ സ്തുതിപ്പ് ആലപിക്കുന്നതോടെ ജാഗരപ്രാര്‍ത്ഥന സമാപിക്കും.







All the contents on this site are copyrighted ©.