2010-06-17 17:33:36

ഭൂമിയോടുള്ള അധിക്രമം
ജീവനോടുള്ള അധിക്രമം -ബാന്‍ കീ മൂണ്‍


17 ജൂണ്‍ 2010
വരള്‍ച്ച-ബാധിത പ്രദേശങ്ങളെ ഫലഭൂയിഷ്ടമാക്കിയെങ്കിലേ,
ആഗോള കാലാവസ്ഥാ വ്യതിയാനവും ഭക്ഷൃക്ഷാമവും മറികടക്കാനവൂ എന്ന്,
ബാന്‍ കീ മൂണ്‍, ഐക്യ രാഷ്ട്ര സംഘടനയുടെ ജനറല്‍ സെക്രട്ടറി.
ജൂണ്‍ 17-ാം തിയതി ബുധനാഴ്ച ഐക്യ രാഷ്ട്രസംഘടന ആചരിച്ച ആഗോള മരുഭൂമിവ്യപന –പ്രതിഭാസ ദിനത്തോടനുബന്ധിച്ചു നല്കിയ സന്ദേശത്തിലാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ഇപ്രകാരം പ്രസ്താവിച്ചത്. ആഗോള തലത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനവും
മരുപ്രദേശങ്ങളുടെ ക്രമാതീതമായ വളര്‍ച്ചവും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കൃഷിനിലങ്ങളെ ഗണ്യമായി ബാധിക്കുകയും അവയുടെ ഉല്പാദനക്ഷമതയില്ലാതാക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മനുഷ്യരാശിയുടെ നിലനില്പിനെ ബാധിക്കാവുന്ന, വിശിഷ്യ ദരിദ്രരാജ്യങ്ങളിലെ ജനങ്ങളെ ഇല്ലാതാക്കാവുന്ന ഈ ആഗോള ജൈവ-വൈവിദ്ധ്യ പ്രതിഭാസത്തെ കരുതലോടെ നേരിടമെന്ന് ബാന്‍ കി മൂണ്‍ ന്യൂയോര്‍ക്കില്‍ ആഹ്വാനംചെയ്തു. കാലാവസ്ഥാ വ്യതിയാനം വഴിയുണ്ടാകുന്ന വരള്‍ച്ചയെ നേരിടുക, ആഗോള തലത്തിലുള്ള ഭക്ഷൃക്ഷാമം നിര്‍മ്മാര്‍ജ്ജനംചെയ്യുക എന്നിവ ഐക്യ രാഷ്ട്ര സംഘടയുടെ സഹസ്രാബ്ദലക്ഷൃങ്ങളില്‍പ്പെട്ടവയാണെന്ന് അദ്ദേഹം പറഞ്ഞു.
ഭൂമി മാരകമായി അധിക്രമിക്കപ്പെടുന്നത് ജീവനോടുതന്നെയുള്ള അധിക്രമാണെന്നു പ്രസ്താവിച്ച ബാന്‍ കീ മൂണ്‍, ആഗോള മരുഭൂമി-വ്യാപന പ്രതിഭാസ ദിനത്തില്‍ ലോകരാഷ്ടങ്ങളോട് കരുതലോടെ പ്രായോഗിക നടപിടികളെടുക്കണമെന്നും അഭ്യര്‍ത്ഥിച്ചു.







All the contents on this site are copyrighted ©.