2010-06-16 20:12:45

മാര്‍പാപ്പ ഇംഗ്ളണ്ടില്‍
- പുസ്തക പ്രകാശനം


16 ജൂണ്‍ 2010
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ഇംഗ്ളണ്ട് സന്ദര്‍ശനത്തിന്‍റെ വിവരങ്ങളുടങ്ങുന്ന പുസ്തകം പ്രകാശനംചെയ്തു.
മാര്‍പാപ്പ ഇംഗ്ളണ്ടില്‍, the Pope in UK എന്ന ശീര്‍ഷകത്തിലുള്ള പുസ്തകം ജൂണ്‍ 15-ാം തിയതി ചൌവ്വാഴ്ച വെസ്റ്റ്മിന്‍സ്റ്റര്‍ ആര്‍ച്ചുബിഷപ്പും ഇംഗ്ളണ്ടിന്‍റെയും വെയില്‍സിന്‍റെയും ദേശീയമെത്രാന്‍ സമിതിയുടെ പ്രസിഡന്‍റുമായ ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് നിക്കോള്‍സാണ്.,
എക്ലെസ്റ്റണ്‍ സ്ക്വയറിലുളള തന്‍റെ ആസ്ഥാനത്തുവച്ച് പ്രകാശനം ചെയ്തത്.
മാര്‍പാപ്പയുടെ സന്ദര്‍ശനത്തെക്കുറിച്ച് ആകാംഷാഭരിതരായവര്‍ക്കും, അതിനെക്കറിച്ച് കൂടുതല്‍ അറിയുവാന്‍ ആഗ്രഹമുള്ളവര്‍ക്കും,
ഈ ചരിത്ര സംഭവം കാത്തിരിക്കുന്നവര്‍ക്കും
സന്ദര്‍ശനത്തിനായി നന്നായി ഒരുങ്ങുന്നതിനും ഈ ചെറുഗ്രന്ഥം സഹായകമാകുമെന്ന്, ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് പ്രകാശനവേളയില്‍ പ്രസ്താവിച്ചു. ഇംഗ്ളണ്ടിലെ കത്തോലിക്കാ സഭയുടെ സമ്പന്നമായ ചരിത്രവും സംഭാവനകളും വിവരിക്കുന്ന ഗ്രന്ഥം, കര്‍ദ്ദിനാള്‍ ന്യൂമാന്‍റെ വാഴ്ത്തപ്പെട്ട
പദപ്രഖ്യാപനം, ബ്രിട്ടീഷ് രാഞ്ജിയുമായുള്ള മാര്‍പാപ്പയുടെ കൂടിക്കാഴ്ച, ഇംഗ്ളണ്ടിലെ കത്തോലിക്കരുടെ വിശ്വാസജീവിതം, എന്നീ വിഷയങ്ങളും പ്രദിപാതിച്ചിരിക്കുന്നു. സെപ്തംബല്‍ 16-മുതല്‍ 19-വരെ തിയതികളിലാണ് മാര്‍പാപ്പയുടെ സന്ദര്‍ശനം. ഹൃദയം ഹൃദയത്തോടു സംസാരിക്കുന്നു, എന്ന ആപ്തവാക്യവുമായി പ്രശസ്ത കലാകാരന്‍ ബ്രയണ്‍‍ ക്ലാര്‍ക്ക് ചിത്രസംയോജനംചെയ്ത മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്‍റെ ഔദ്യോഗിക ചിഹ്നവും ഗ്രന്ഥത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.







All the contents on this site are copyrighted ©.