2010-06-10 16:13:23

ഭോപാല്‍ ഗ്യാസ് കമ്പനിക്കെതിരെയുള്ള
കോടതിവിധി അപഹാസ്യമെന്ന്


ഭോപാല്‍ ഗ്യാസ് ദുരന്തത്തിനിടയാക്കിയ യൂണിയന്‍ കാര്‍ബൈഡ് കമ്പനിക്കെതിരെ കോടതി നടപ്പാക്കിയ വിധി, ജനങ്ങളുടെ നീതിപീഠത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്ന് കത്തോലിക്കാ ദേശീയ മെത്രാന്‍ സമിതിയുടെ സെക്രട്ടറി, ഫാദര്‍ ബാബു ജോസഫ്. 15,000-ല്‍പ്പരം പേരുടെ മരണത്തിനിടയാക്കുകയും അനേകരെ ദുരിതത്തിലാഴ്ത്തുകയും ചെയ്ത
ഭോപാലിലെ ഇത്താര്‍സിയിലുളള യൂണിയന്‍ കാര്‍ബൈഡ് കമ്പനിയില്‍നിന്ന് മാരകമായ മീതൈല്‍ ഐസോ സയനൈറ്റ് ഗ്യാസ് ചോര്‍ച്ച സംഭവിച്ചത്
1984-ലിലാണ്. 25 വര്‍ങ്ങള്‍ക്കുശേഷം ഭോപാല്‍ക്കോടതി അപകടത്തിനിടയാക്കിയവര്‍ക്കെതിരെ വിധിപ്രഖ്യാപിച്ചത്, രണ്ടു വര്‍ഷത്തെ തടവുശിക്ഷമാത്രമാണ്, മാത്രമല്ല കമ്പനിയുടെ നേരിട്ടുള്ള ഉത്തരവാദിത്തമുള്ളവര്‍ അമേരിക്കയിലേയ്ക്ക് രക്ഷപ്പെടുകയും ചെയ്തു.
ഇത്രവലിയ മനുഷ്യദുരന്തത്തിനിടയാക്കിയവര്‍ക്കെതിരെ ന്യായമായ വിധി പ്രസ്താവിക്കാത്തതിലുളള ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തുകയായിരുന്നു ഡല്‍ഹിയില്‍ സി.ബി.സി.ഐയുടെ സെക്രട്ടറി, ഫാദര്‍ ബാബു ജോസഫ്. ജനനിബിഡമായിടത്ത് ന്യായമായ സുരക്ഷാ ക്രമീകരണങ്ങള്‍ ചെയ്യാതെയുള്ള ഫാക്ടറിയുടെ സ്ഥാനംതന്നെ ചോദ്യംചെയ്യപ്പെടുന്ന സാഹചര്യത്തില്‍, കോടതിയുടെ വൈകിവന്ന വിധി പരിഹാസ്യമാണെന്ന് ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വക്താവ് പ്രസ്താവിച്ചു. മദ്ധ്യപ്രദേശിലെ മറ്റു സന്നദ്ധ സംഘടനകളും ഈ വിധിക്കെതിരെ പ്രതികരിക്കുന്നുണ്ട്.







All the contents on this site are copyrighted ©.