2010-06-09 17:07:01

ലോകകപ്പ് ഫുട്ബോള്‍മേള
ആഫ്രിക്കയുടെ പുരോഗതിക്ക്


9, ജൂണ്‍ 2010
ലോകകപ്പ് ഫുട്ബോള്‍ മേള, ദക്ഷിണ ആഫ്രിക്കയുടെ വികസനത്തിന്‍റെ പാതയിലെ നിര്‍ണ്ണായക സംഭവമാണെന്ന്, വില്‍ഫ്രഡ് ലെംക്കേ, ഐക്യരാഷ്ട്ര സംഘടനയ്ക്കായുള്ള കായികസമിതിയുടെ പ്രത്യേക ഉപദേഷ്ടാവ് യോഹാന്നസ്ബര്‍ഗ്ഗില്‍ പ്രസ്താവിച്ചു. സാമൂഹ്യസംഘര്‍ഷങ്ങളാല്‍ കലുഷിതമായ ദക്ഷിണാഫ്രിക്കയില്‍ മാത്രമല്ല, ആഫ്രിക്കാ ഭൂഖണ്ഡത്തില്‍ ആകമാനം സഹിഷ്ണുതയുടെയും സാഹോദര്യത്തിന്‍റെയും പുരോഗതിയുടെയും നവചൈതന്യം പകരാന്‍ ജൂണ്‍ 11-ന് ആരംഭിക്കുന്ന ലോക കപ്പ് മത്സരത്തിന് സാധിക്കുമെന്ന് യുഎന്നിന്‍റ‍െ വക്താവ് പ്രത്യാശപ്രകടിപ്പിച്ചു.
ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്‍റ്, ജേക്കബ് സുമായുടെ പ്രത്യേക ക്ഷണപ്രകാരം ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍
ആഗോള ഫുട്ബോള് മേളയുടെ ഉത്ഘാടച്ചടങ്ങില്‍ പങ്കെടുക്കും. ബാന്‍ കീ മൂണ്‍ വിഭാവനംചെയ്ത സഹസ്രാബ്ദ പുരാഗതി, എന്ന പദ്ധതി ലക്ഷൃമിടുന്ന ആഫ്രിക്കയുടെ സമഗ്രവളര്‍ച്ചയ്ക്ക് ഈ കായികമേള സഹായകമാകുമെന്ന് യുഎന്നിന്‍റെ വക്താവ്, മാര്‍ട്ടിന്‍ നെസിര്‍ക്കിയും യോഹന്നസ്ബര്‍ഗ്ഗില്‍ പ്രത്യാശ പ്രകടിപ്പിച്ചു.







All the contents on this site are copyrighted ©.