2010-06-09 19:02:19

മാന്യമായ ജീവിതനിലവാരം
അടിസ്ഥാനാവകാശം


9 ജൂണ്‍ 2010
ശാരീരികവും മാനസീകവുമായ ആരോഗ്യം ലോകത്തെ എല്ലാമനുഷ്യരുടേയും മൗലിക അവകാശമാണെന്ന്, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി, ഐക്യ രാഷ്ട്ര സംഘടയിലെ വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകന്‍ ജനീവയില്‍ നടന്ന ചര്‍ച്ചയില്‍ പ്രസ്താവിച്ചു. ജൂണ്‍ 8-ാം തിയതി ജെനീവയില്‍ ആരംഭിച്ച ഐക്യ രാഷ്ട്രസംഘടയുടെ മനുഷ്യാവകാശ കമ്മിഷന്‍റെ 14-ാമത് സമ്മേളനത്തിന്‍റെ പൊതുചര്‍ച്ചയില്‍ പ്രതികരിക്കുകയായിരുന്നു ആര്‍ച്ചുബിഷപ്പ് തൊമാസി. മനുഷ്യവ്യക്തിയുടെ ആരോഗ്യ പരിരക്ഷണത്തിനുള്ള അവകാശം ആഗോളവ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെന്നും, അതുവഴി മാന്യമായ ഒരു ജീവിത നിലവാരത്തിന് ഒരോ വ്യക്തിക്കും അവകാശമുണ്ടെന്നും വത്തിക്കാന്‍റെ പ്രതിധിനി ചൂണ്ടിക്കാണിച്ചു.
ഐക്യരാഷ്ട്ര സംഘടന നടത്തിയിട്ടുള്ള ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍റെ വെളിച്ചത്തില്‍ ഓരോ ഭരണകൂടവും വിവിധ മേഖലകളില്‍ ഓരോ വ്യക്തിയുടെയും ജീവിതചുറ്റപാടുകള്‍ ക്രമപ്പെടുത്തുവാനും സംരക്ഷിക്കുവാനും കടപ്പെട്ടിരിക്കുന്ന എന്നു പ്രസ്താവിച്ച ആര്‍ച്ചുബിഷപ്പ് തൊമാസി, അവ ഒരോന്നായി സമ്മേളനത്തിന്‍റെ മുന്നില്‍ അവതരിപ്പിച്ചു.
1. വിവേചനങ്ങളില്ലാതെയുള്ള ആരോഗ്യപരിരക്ഷണം
2. അടിസ്ഥാന പോഷകാഹാരം
3. കുടിവെള്ളം, പാര്‍പ്പിടം, അടിസ്ഥാന-ശുചീകരണ സൗകര്യങ്ങള്‍ അടിസ്ഥാനപരമായ ചികിത്സാ സൗകര്യങ്ങള്‍
4. സാമൂഹ്യാനുകൂല്യങ്ങളും ആരോഗ്യാനുകൂല്യങ്ങളും
5. പകര്‍ച്ചവ്യാധികളില്‍നിന്നുളള പരിരക്ഷ, എന്നിവ
ലോകത്തെ എല്ലാവരെയുംപോലെ പാവങ്ങളായവര്‍ക്ക് അവകാശപ്പെട്ടതാണെന്നും, അതിനുതകുന്ന പ്രായോഗിക സംവിധാനങ്ങള്‍ ദേശീയ തലത്തില്‍ എടുക്കേണ്ടതാണെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി സമ്മേളനത്തോട് അവകാശപ്പെട്ടു.







All the contents on this site are copyrighted ©.