2010-06-08 18:18:46

വൈദികവത്സര സമാപനപരിപാടികള്‍


8 ജൂണ്‍ 2010
ആഗോള വൈദീകവത്സരത്തിന്‍െറ ഔദ്യോഗീക സമാപനാഘോഷച്ചടങ്ങുകള്‍ റോമില്‍ ആരംഭിക്കുന്നു. 2009 ജൂണ്‍ മാസം 19-ാം തിയതി ആരംഭിച്ച വൈദീക വത്സരത്തിന്‍െറ സമാപന ചടങ്ങുകള്‍ 9-ാം തിയതി ബുധനാഴ്ച മുതല്‍ 11-ാം തിയതി വെള്ളിയാഴ്ചവരെയാണ് റോമില്‍ നടക്കുന്നത്. വൈദീകര്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘം നടത്തുന്ന ആഗോള വൈദീക സമ്മേളനമാണ് സമാപന ചടങ്ങുകളിലെ പ്രധാന പരിപാടി. ക്രിസ്തുവിന്‍െറ വിശ്വസ്തത....വൈദീകന്‍െറയും വിശ്വസ്തത .. എന്ന ആപ്തവാക്യത്തോടെ നടത്തപ്പെടുന്ന സമ്മേള്ളനത്തില്‍ ലോകമെമ്പാടും നിന്നുള്ള വൈദീകരും സന്ന്യസ്തരും ഡീക്കന്മാരും സെമിനാരി വിദ്യാര്‍ത്ഥികളും അല്മായ പ്രതിനിധികളും പങ്കെടുക്കും. ജോണ്‍ ലാറ്ററന്‍ ബസിലിക്ക, റോമന്‍ ചുവരിനു വെളിയിലുള്ള വിശുദ്ധ പൗലോസിന്‍െറ നാമധേയത്തിലുള്ള ബസിലിക്ക, വിശുദ്ധ പത്രോസിന്‍െറ ചത്വരം എന്നിവയാണ് പ്രധാന സമ്മേളന വേദികള്‍. പത്രോസിന്‍െറ ചത്വരത്തിലെ പ്രധാനപരിപാടികള്‍ 10-ാം തിയതി വൈകുന്നരം മാര്‍പാപ്പയോടൊപ്പമുള്ള ജാഗരണപ്രാര്‍ത്ഥനയും 11-ാം തിയതി രാവിലെ പത്തുമണിക്കു നടക്കുന്ന സമൂഹ ദിവ്യബലിയുമാണ്. ദിവ്യബലിയോടെ വൈദികവത്സര സമാപന ചടങ്ങുകള്‍ക്ക് തിരശ്ശീല വീഴും.







All the contents on this site are copyrighted ©.