2010-06-02 20:11:16

മാര്‍പാപ്പയുടെ സൈപ്രസ്സ് സന്ദര്‍ശനം
ചരിത്രസംഭവമെന്ന്


2 ജൂണ്‍ 2010
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ സൈപ്രസ്സിലേയ്ക്കുള്ള അപ്പസ്തോലിക സന്ദര്‍ശനം ഒരു വലിയ ചരിത്രസംഭവമാണെന്ന്, വത്തിക്കാനുവേണ്ടിയുള്ള സൈപ്രസ്സിന്‍റെ അംബാസിഡര്‍ ജോര്‍ജ്ജ് പോളിഡെസ് റോമില്‍ പ്രസ്താവിച്ചു.
ജൂണ്‍ 1-ാം തിയതി തിങ്കളാഴ്ച റോമില്‍ നല്കിയ ഒരഭിമുഖത്തിലാണ്
4-ാം തിയതി വെള്ളിയാഴ്ച മുതല്‍, 6-ാം തിയതി ഞായറാഴ്ചവരെ നീണ്ടുനില്ക്കുന്ന മാര്‍പാപ്പയുടെ സൈപ്രസ്സ് സന്ദര്‍ശനത്തെക്കുറിച്ച് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ഒരു മാര്‍പാപ്പയുടെ സൈപ്രസ്സിലേയ്ക്കുള്ള പ്രഥമ സന്ദര്‍ശനമെന്ന നിലയിലും, സൈപ്രസ്സില്‍ വിശ്വാസ വിളക്കുതെളിച്ച പൗലോസ് അപ്പസ്തോലന്‍റെയും അവിടത്തെ സഭാസ്ഥാപകനായ വിശുദ്ധ ബാര്‍ണ്ണബാസിന്‍റെയും പ്രേഷിത പാതയിലുള്ള ഒരു തീര്‍ത്ഥാടനമെന്ന നിലയിലും, യൂറോപ്പിലെ ഏറ്റവും പഴക്കംചെന്ന ക്രിസ്തീയകേന്ദ്രത്തിലേയ്ക്കുള്ള മാര്‍പാപ്പയുടെ പ്രേഷിതയാത്ര എന്ന നിലകളിലാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം ചരിത്രസംഭവമാകുന്നതെന്ന് സൈപ്രസ്സ് അംമ്പാസിഡര്‍ ജോര്‍ജ്ജ് പോളിഡെസ് പ്രസ്താവിച്ചു. സൈപ്രസ്സിലുള്ള ഇത്രര ക്രൈസ്തവ വിഭാഗങ്ങളുമായി
കൂടിക്കാഴ്ചയ്ക്കുള്ള ഒരവസരമെന്ന നിലയിലും മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന് ചരിത്രപ്രാധാന്യം ലഭിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല സമീപ രാജ്യമായ തുര്‍ക്കിയുടെ രാഷ്ട്രീയ അധിനിവേശത്തിന്‍റെ ഭാരം ഇന്നും അനുഭവിക്കുന്ന സൈപ്രസ്സിലെ ജനങ്ങള്‍ക്ക്, മാര്‍പാപ്പയുടെ സന്ദര്‍ശനം സ്വാതന്ത്ര്യത്തിന്‍റെ പ്രത്യശയും നല്കുന്നുവെന്ന് വത്തിക്കാനിലേയ്ക്കുള്ള സൈപ്രസ് അംമ്പാസിഡര്‍ അഭിപ്രായപ്പെട്ടു.
 







All the contents on this site are copyrighted ©.