2010-06-02 20:05:05

ഗാസാ അക്രമത്തെ
ഐക്യരാഷ്ട്രസംഘടന അപലപിച്ചു


2 ജൂണ്‍ 2010
ഗാസായിലേയ്ക്ക് സഹായവുമായി നീങ്ങിയ തുര്‍ക്കിയുടെ കപ്പല്‍ വ്യൂഹത്തെ ആക്രമിച്ച് തടുഞ്ഞവച്ചതു സംബന്ധിച്ച്, സുതാര്യവും വിശ്വാസ-യോഗ്യവുമായ അന്വേഷണം ഉണ്ടാകണമെന്ന്, ഐക്യരാഷ്ട്രസംഘടയുടെ സെക്യൂരിറ്റി കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് നവാഫ് സലാം ആവശ്യപ്പെട്ടു. മെയ് 31-ാം തിയതി തിങ്കളാഴ്ച രാവിലെ അന്തര്‍ദേശീയ ജലഗതാഗത പരിധിക്കുള്ളില്‍വച്ചുണ്ടായ ക്രൂരമായ ഇസ്രായേലി ആക്രമണത്തെ യുഎന്‍ സെക്രട്ടറി ജനറാള്‍ ബന്‍ കീ മൂണും അപലപിച്ചു. സുരക്ഷാ കൗണ്‍സിലിന്‍റെ 15 അംഗ-പ്രതിനിധി സംഘം ഉടന്‍ ഇസ്രായേലിലെത്തി കപ്പലുകളെയും അതിലുള്ള ജോലിക്കാരെയും വിമുക്തരാക്കുകയും, മരണമടഞ്ഞ കപ്പല്‍ത്തൊഴിലാളികളെ അവരുടെ രാജ്യങ്ങളില്‍ എത്തിക്കുന്നതിനും, മുറിപ്പെട്ടവര്‍ക്ക് അടിയന്തിരമായി ചികിത്സാ സൗകര്യങ്ങള്‍ നല്കുന്നതിനും ഏര്‍പ്പാടുകള്‍ ചെയ്തു. 12 ലക്ഷത്തോളം വരുന്ന ഗാസായിലെ ജനങ്ങളുടെ അവസ്ഥ പിരിതാപകരമാണെന്നും, ഈ ശോച്യാവസ്ഥ പരിഗണിച്ച്, ഇരുഭാഗങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തി, സമാധാനപരമായി ജീവിക്കുവാനുള്ള ഒരു സാഹചര്യം എത്രയും വേഗം സൃഷ്ടിക്കുകയാണ് വേണ്ടതെന്നും യുഎന്‍ സുരക്ഷാസംഘം അഭിപ്രായപ്പെട്ടു.







All the contents on this site are copyrighted ©.