2010-05-28 15:45:10

വിവാഹത്തിന് പൊതുജനപിന്‍തുണ ആവശ്യമെന്ന്, ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് നിക്കോളസ്


 മതങ്ങളോടെപ്പം സമൂഹവും വിവാഹത്തിനും കുടുംബജീവിതത്തിനും പിന്‍തുണ നല്‍കണമെന്ന് ഗ്രേറ്റ് ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് നിക്കോളസ്. വിവാഹമെന്ന കൂദാശയെ അധികരിച്ച് അടുത്തയിടെ ലണ്ടനില്‍ നടത്തപ്പെട്ട ഒരു സമ്മേളനത്തോടുനുബന്ധിച്ച് അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ സുവിശേഷപ്രഭാഷണം നടത്തുകയായിരുന്നു ആര്‍ച്ചുബിഷപ്പ്. വിവാഹം വെറും ഒരു മാനവികവ്യവസ്ഥയല്ല അദ്ദേഹം തുടര്‍ന്നു, അതിന്‍െറ പൊതുവും, സ്ഥിരവുമായ സ്വഭാവസവിശേഷതകള്‍ ഏതൊരു മാനവികസ്ഥാപനങ്ങളെക്കാളും ആഴത്തില്‍ പോകുന്നതാണ്. ഇന്ന് സമൂഹത്തെ സൂക്ഷിച്ചു വീക്ഷിക്കുകയാണെങ്കില്‍ അതിന്‍െറ ഉന്നതിയും, അധഃപതനവും കുടുംബത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നതെന്ന് കാണാനാവും. കുടുംബങ്ങളാണ് ജീവന്‍െറയും, സ്നേഹത്തിന്‍െറയും വിദ്യാലയം. പരസ്പരം ബന്ധപ്പെടാനും, ആ ബന്ധത്തില്‍ വളരുവാനും, സാമൂഹികധാര്‍മ്മികതയില്‍ ആഴപ്പെടാനും പഠിക്കുന്നത് അവിടെയാണ്. അതിനാല്‍ സമൂഹദഭ്രതയ്ക്ക് നല്ല കുടുംബങ്ങള്‍ അനിവാര്യമാണ്. പുരുഷനും, സ്ത്രീയും തമ്മിലുള്ള ബന്ധം മാത്രമാണ് വിവാഹം. വിവാഹം വ്യക്തികള്‍ക്കും, കുട്ടികള്‍ക്കും, കുടുംബജീവിതത്തിനും, സമൂഹത്തിനും നിര്‍ണ്ണായകസംഭാവന ഏകുവാന്‍ പര്യാപ്തമാണ്. വിവാഹം സ്ത്രീയും പുരുഷനും തമ്മിലുള്ള ഒരു സ്ഥിരഉടമ്പടിയാണ്. സ്വഭാവത്താല്‍ തന്നെ അത് ജീവനോട് തുറവുള്ളതാണ്. ആ സവിശേഷത എന്നും സംരക്ഷിക്കപ്പെടുക തന്നെ വേണം. ആര്‍ക്കും അതിന്മേല്‍ കൈവയ്ക്കുവാന്‍ അവകാശമില്ല. വിശ്വാസത്തിന്‍െറ വെളിച്ചത്തില്‍ വിവാഹത്തിന് മറ്റെരു അതുല്യസവിശേഷതയുണ്ട്. അതൊരു കൂദാശയാണ്. നമ്മുടെ ലോകത്തില്‍ ദൈവത്തിന്‍െറ സേനഹാര്‍ദ്രവും, രക്ഷാകരവുമായ സാന്നിദ്ധ്യം പ്രവര്‍ത്തനക്ഷമമായിരിക്കുന്നതിന്‍െറ അതുല്യവും, ഫലദായകവുമായ ഒരു അടയാളമാണ് അത്. വിവാഹം ക്രിസ്തുവില്‍ കേന്ദീകൃതമാണെന്ന് മാത്രമല്ല അത് അവിടുന്നില്‍ ആധാരമാക്കപ്പെട്ടതും ,ആ ആധാരത്തിന്മേല്‍ അവിരാമം പണിയപ്പെടുന്നതുമായ ഒന്നാണ്. കാരണം ദൈവമാണ് നമ്മെ ഒന്നാക്കുന്നത്. അവിടുന്നാണ് പരിശുദ്ധാത്മാവിനെ നമുക്ക് നല്‍കുക. പിതാവായ ദൈവത്തിന്‍െറ തിരുഹിതം നിര്‍വഹിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കുന്നതും അവിടുന്നാണ്







All the contents on this site are copyrighted ©.