2010-05-28 15:29:03

അവകാശങ്ങളുടെ സ്വായത്തമാക്കലും കടമകളുടെ സ്വീകരണവും കൈകോര്‍ത്തുപോകുന്നതാണെന്ന്, പോപ്പ് ബെനഡിക്ട് പതിനാറാമന്‍.


 
അവകാശങ്ങളുടെ സ്വായത്തമാക്കല്‍ കടമകളുടെ സ്വീകരണവുമായി അഭേദ്യം ബന്ധപ്പെട്ടതാണെന്ന്, പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പറയുന്നു. കുടിയേറ്റക്കാരുടെയും, യാത്രികരുടെയും അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍െറഈ മാസം 26 മുതല്‍ 28 വരെ തീയതികളില്‍ നടന്ന സമ്പൂര്‍ണ്ണസമ്മേളനത്തില്‍ പങ്കെടുത്തവരെ വെള്ളിയാഴ്ച വത്തിക്കാനില്‍ സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു പരിശുദ്ധപിതാവ്. പരസ്പരവിരുദ്ധമല്ലാത്ത അവകാശങ്ങളും കടമകളും എല്ലാവര്‍ക്കും ഉണ്ട്, പാപ്പാ തുടര്‍ന്നു- വാഴ്ത്തപ്പെട്ട ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പാ ഭൂമിയില്‍ സമാധാനം എന്ന ചാക്രീയലേഖനത്തില്‍ പറയുന്നതുപോലെ ഏതു മനുഷ്യസമൂഹവും സുസംഘടിതവും, കാര്യക്ഷമവുമായിരിക്കണമെങ്കില്‍ ഓരോ മനുഷ്യജീവിയും ഒരു വ്യക്തിയാണെന്ന തത്വം അതായത് ബദ്ധിശക്തിയും, സ്വതന്ത്രമനസ്സുമുള്ള പ്രകൃതി ഉള്ളവനാണെന്ന തത്വം അതിന്‍റ അടിസ്ഥാനമായി അംഗീകരിക്കണം. ഈ തത്ത്വത്തില്‍ നിന്ന് ഓരോ മനുഷ്യനും സ്വന്തമായ അവകാശങ്ങളും, കടമകളുമുണ്ടാകുന്നു. അവ അവന്‍റ പ്രകൃതിയുടെ ഒരു സവിശേഷതയാണ്. തന്‍മൂലം അവ സാര്‍വ്വത്രികങ്ങളും, അന്യാധീനപ്പെടുത്താന്‍ ആവാത്തതും, അലംഘനീയവും ആണ്. അതിനാല്‍ അവയുടെ സംരക്ഷണത്തില്‍ രാഷ്ട്രങ്ങള്‍ക്കും, അന്താരാഷ്ട്രാസംഘടനകള്‍ക്കും വലിയ ഉത്തരവാദിത്വമുണ്ട്. ജനതകള്‍ തമ്മിലുള്ള ബന്ധങ്ങളെയും, സംസ്ക്കാരങ്ങള്‍ തമ്മിലുള്ള സംവാദത്തെയും, ന്യായമായ അന്തരങ്ങളോടും തനിമയോടും ഉള്ള ആദരവിനെയും ആശ്രയിച്ചാണ് നമ്മുടെ സമൂഹത്തിന്‍െറ ഭാവി നിലകൊള്ളുക. ആതലത്തില്‍ കുടുംബത്തിന് വലിയ ഒരു പങ്ക് വഹിക്കാനുണ്ട്. അതിനാല്‍ സഭ സുവിശേഷപ്രഘോഷണത്തിലൂടെ വ്യക്തികളായ കുടിയേറ്റക്കാരുടെ മാത്രമല്ല അവരുടെ കുടുംബങ്ങളുടെയും, സംസ്ക്കാരങ്ങളുടെയും, സംരക്ഷണത്തിനും പരിപോഷണത്തിനും പ്രതിബദ്ധയാണ്. കുടിയേറ്റക്കാരുടെയും, യാത്രികരുടെയും അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍െറ സമ്പൂര്‍ണ്ണസമ്മേളനത്തിന്‍െറ ചര്‍ച്ചാപ്രമേയം കുടിയേറ്റക്കാരുടെ അജപാലനശുശ്രൂഷ ഇന്ന് - രാഷ്ട്രങ്ങളുടെയും അന്താരാഷ്ട്രാസംഘടനകളുടെയും ഉത്തരവാദിത്വത്തിന്‍റ പശ്ചാത്തലത്തില്‍ എന്നതായിരുന്ന.

 







All the contents on this site are copyrighted ©.