2010-05-25 16:05:20

പോപ്പ് ബെനഡിക്ട് പതിനാറാമന്‍ മൊള്‍ഡോവായുടെ പാര്‍ലമെന്‍റ് സ്പീക്കര്‍ മിഹെയ് ഗിംപുവിനെ വത്തിക്കാനില്‍ സ്വീകരിച്ചു


പോപ്പ് ബെനഡിക്ട് പതിനാറാമന്‍ റിപ്പബ്ലിക്ക് ഓഫ് മൊള്‍ഡോവായുടെ പാര്‍ലമെന്‍റ് സ്പീക്കറും ആക്ടിഗ് പ്രസിഡന്‍റുമായ മിഹെയ് ഗിംപുവിന് തിങ്കളാഴ്ച വത്തിക്കാനില്‍ ഒരു കൂടിക്കാഴ്ച അനുവദിച്ചു. മൊള്‍ഡോവായിലെ നിഷേധാത്മകമായ സാഹചര്യങ്ങള്‍ സംവാദത്തിലൂടെ അതിജീവിക്കാനാവുമെന്ന് പരിശുദ്ധ പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു. അവിടത്തെ ജനങ്ങളുടെ ഉന്നമനംലക്ഷൃം വച്ചുള്ള കത്തോലിക്കാസഭയുടെ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടിയും അഭിന്ദനങ്ങളും പ്രകടിപ്പിച്ച മിഹെയ് ഗിംപു സഭയും സര്‍ക്കാരും തമ്മിലുള്ള രചനാത്മകമായ സംവാദത്തെ ശ്ലാഘിച്ചു. യൂറോപ്പിന്‍െറ സാംസ്ക്കാരികവും മതപരവും ആയ തനിമയും ആനുകാലിക അന്താരാഷ്ട്രബന്ധങ്ങളും തദവസരത്തില്‍ പരാമര്‍ശവിഷയങ്ങളായി. പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം വത്തിക്കാന്‍ സംസ്ഥാനസെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചിസീയോ ബര്‍ത്തോണെയും വിദേശബന്ധകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയമേധാവി ആര്‍ച്ചുബിഷപ്പ് ഡൊമിനിക്ക് മംബര്‍ത്തിയെയും സന്ദര്‍ശിച്ചു. മൊള്‍ഡോവായിലെ 40 ലക്ഷം ജനങ്ങളില്‍ 98% പൗരസ്ത്യ ഓര്‍ത്തഡോക്സു ക്രിസ്ത്യയാനികളാണ്.
 







All the contents on this site are copyrighted ©.