2010-05-25 16:22:07

ആവശ്യത്തിലിരിക്കുന്ന സഭയ്ക്ക് സഹായം എന്ന ഉപവിസംഘടന പാപ്പായുടെ ഗ്രേറ്റ് ബ്രിട്ടനിലെ ഇടയസന്ദര്‍ശനത്തിന് വിശ്വാസികളെ സജ്ജമാക്കുന്നു.


പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ ഗ്രേറ്റ് ബ്രട്ടനിലെ അപ്പസ്തോലികസന്ദര്‍ശത്തിന്‍െറ ഒരുക്കമായി ആവശ്യത്തിലിരിക്കുന്ന സഭയ്ക്ക് സ ഹായം എന്ന ഉപവിസംഘടനയുടെ ആ നാട്ടിലെ ഘടകം ഒരു പ്രാര്‍ത്ഥനാ പ്രവര്‍ത്തന പ്രചാരണം പരിപാടി ചെയ്തിരിക്കുന്നു. സംഘടന പാപ്പായുടെ നിയോഗാര്‍ത്ഥം വിശുദ്ധ കുര്‍ബാന ചൊല്ലിക്കുവാന്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. മതപീഡനങ്ങളും ഇതര സഹനങ്ങളും അരങ്ങേറുന്ന രാജ്യങ്ങളിലെ വൈദികര്‍ക്കായി ആ കുര്‍ബാനപണം നല്‍കുമെന്നും, പാപ്പായുടെ നിയോഗാര്‍ത്ഥം വിശുദ്ധ കുര്‍ബാന ചൊല്ലിക്കുന്നവരുടെ പേരുകള്‍ രേഖപ്പെടുത്തിയിട്ടുള്ള അനുസ്മരണാബുക്ക് ഗ്രേറ്റ് ബ്രട്ടനില്‍ സന്ദര്‍ശനം നടത്തുന്ന വേളയില്‍ പാപ്പായ്ക്ക് നല്‍കുമെന്നും സംഘടന അറിയിക്കുന്നു. എക്കാലത്തെക്കാളുപരി പരിശുദ്ധപിതാവിനും, വൈദികര്‍ക്കും ഇന്ന് പ്രാര്‍ത്ഥന ആവശ്യമായതിനാല്‍ പരിശുദ്ധാത്മാവിന്‍െറ സഹായവും, കന്യകാമറിയത്തിന്‍െറ മദ്ധ്യസ്ഥതയും അവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ സംഘടന വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. സംഘടനയുടെ മദ്ധ്യപൂര്‍വ്വപ്രദേശത്തെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നവരുടെ പേരുവിവരവും അനുസ്മരണാപുസ്തകത്തില്‍ ചേര്‍ക്കുമെന്നും, നിലനില്പുപോലും വെല്ലുവിളിക്കപ്പെടുന്ന അവിടത്തെ സഭയെ സഹായിക്കാന്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ നടത്തിയ അഭ്യര്‍ത്ഥന ആദരിച്ചാണ് സംഘടനയുടെ അവിടത്തെ പ്രവര്‍ത്തനമെന്നും, ഗ്രേറ്റ് ബ്രിട്ടനിലെ ശാഖയുടെ ദേശിയ ഡയറക്ടര്‍ നെവില്‍ കിര്‍ക്ക സ്മിത്ത് വെളിപ്പെടുത്തുന്നു. ജറുസലെമിലെ ക്രൈസ്തവര്‍ക്കായുള്ള ഭവനനിര്‍മ്മാണം, ഇറാക്കില്‍ ആഭ്യന്തരകുടിയേറ്റം സംഭവിച്ചവര്‍ക്കുള്ള അടിയന്തരസഹായം, വൈദികവിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം, ദേവലായനിര്‍മ്മാണം, സാമൂഹികസമ്പര്‍ക്കസംരംഭങ്ങള്‍ എന്നിവയാണ് സംഘടനയുടെ മദ്ധ്യപൂര്‍വ്വപ്രദേശത്തെ മുഖ്യപ്രവര്‍ത്തനയിനങ്ങള്‍







All the contents on this site are copyrighted ©.