2010-05-22 08:53:40

സഭയുടെ അതുല്യസേവനമാണ് സുവിശേഷപ്രഘോഷണമെന്ന്, പോപ്പ് ബെനഡിക്ട് പതിനാറാമന്‍.


ചരിത്രത്തിലൂടെ പ്രയാണം ചെയ്യുന്ന മാനവകുലത്തിന് സഭ നല്‍കുന്ന അതുല്യസേവനമാണ് സുവിശേഷപ്രഘോഷണമെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പറയുന്നു. പൊന്തിഫിക്കല്‍ മിഷ്യന്‍ സംഘടനകളുടെ ഉന്നതസമിതിയംഗങ്ങളെ വെള്ളിയാഴ്ച വത്തിക്കാനി സ്വീകരിച്ചു അഭിസംബോധന ചെയ്യുകയായിരുന്നു പരിശുദ്ധ പിതാവ്. ലോകമെമ്പാടും സന്നിഹിതവും, സജീവുമായ സഭ ചരിത്രത്തില്‍ വേരൂന്നപ്പെട്ടിരിക്കുന്ന ഒരു സന്ദേശത്തിന്‍െര സംവാഹകയാണ്. ക്രിസ്തുവില്‍ ദൃശ്യവും, പ്രവര്‍ത്തനക്ഷമമാക്കപ്പെട്ടതുമായ ദൈവത്തിന്‍െറ രക്ഷാകരപദ്ധതിയുടെ പ്രഘോഷണത്തിലൂടെയും സാക്ഷൃത്തിലൂടെയും വ്യക്തിയുടെ അന്യാധീനപ്പെടുത്താനാവാത്ത അവകാശങ്ങളും, മൂല്യങ്ങളും അവള്‍ പ്രഘോഷിക്കുന്നു. സുവിശേഷപ്രഘോഷണം- നീതിപൂര്‍വ്വകവും ദൃഢതയുള്ളതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുവാന്‍ ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേയ്ക്ക് കടന്നു വരുവാനുള്ള ഒരാഹ്വാനമാണ്. ക്രിസ്തുവിന്‍െറ ദൗത്യത്തില്‍ പങ്കടുക്കുന്നവര്‍ പീഡകളും, വൈപരീത്യങ്ങളും നേരിടേണ്ടി വരും. കാരണം ഈ ലോക ശക്തികള്‍ക്ക് വിരുദ്ധമായവയുമാണ് അവര്‍ പ്രേഷണം ചെയ്യുന്ന മൂല്യങ്ങള്‍. വിശുദ്ധ പൗലോസ് പറയുന്നതുപോലെ നമ്മുടെ ആയുധം ക്രിസ്തുവിന്‍െറ വചനവും, അവിടത്തെ കുരിശും ആണ്. അതിനാല്‍ പ്രാര്‍ത്ഥനയില്‍ ഉയര്‍ത്തപ്പെട്ട കരങ്ങളും, മനുഷ്യപ്രയത്നത്തിന്‍െറ ഫലമല്ല മറിച്ച് ദൈവദാനമാണ് മാനസാന്തരമെന്ന് ബോധ്യമുള്ളവരുമായ ക്രൈസ്തവരെയാണ് സുവിശേഷവല്‍ക്കരണത്തിനാവശ്യം, പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പ്രസ്താവിച്ചു.







All the contents on this site are copyrighted ©.