2010-05-19 19:06:34

പൗരോഹിത്യത്തിന്‍റെ അച്ചടക്കത്തെക്കുറിച്ച്
കര്‍ദ്ദിനാള്‍ ഐവന്‍ ഡയസ്


 19 മെയ് 2010
അച്ചടക്കവും ഭക്തിയും സഭാപ്രബോധങ്ങളോട് വിശ്വസ്തയുമുള്ള വൈദികരെയും പ്രേഷിതരെയുമാണ് സഭയ്ക്കാവശ്യമെന്ന്, കര്‍ദ്ദിനാള്‍ ഐവന്‍ ഡയസ്, വിശ്വാസകാര്യങ്ങള്‍ക്കകായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രീഫെക്ട് 17-ാം തിയതി തിങ്കളാഴ്ച റോമില്‍ പൊന്തിഫിക്കല്‍ മിഷന്‍ സംഘടനകളുടെ പൊതുസമ്മേളനത്തില്‍ പ്രസ്താവിച്ചു. ബെനഡിക്ട് 16-ാമന്‍ മാര്‍പാപ്പാ പ്രഖ്യാപിച്ച വൈദികവത്സരം ജൂണ്‍മാസത്തോടെ സമാപിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് കര്‍ദ്ദിനാള്‍ ഡയസ് വൈദികരോടായി ഈ അഭ്യര്‍ത്ഥന നടത്തിയത്. ഓരോ വൈദികനും തന്‍റെ വളര്‍ച്ചയിലും പ്രേഷിതജോലിയിലും, സഭാപ്രബോധനങ്ങളോടുള്ള വിശ്വസ്തതയുടെയും പ്രാര്‍ത്ഥനാജീവിതത്തിന്‍റെയും അച്ചടക്കത്തിന്‍റെയും ഒരു ജീവിതസരണി സ്വീകരിക്കണമെന്ന് കര്‍ദ്ദിനാള്‍ ഡയസ് ആഹ്വാനംചെയ്തു.
ദൈവവചനത്തോടും സഭയുടെ പ്രബോധനാധികാരത്തോടും പരിശുദ്ധ സിംഹാസനത്തോടുള്ള സ്നേഹമാണ്...സഭാപ്രബോധനങ്ങളോടുള്ള വിശ്വസ്തതയെന്നും,.... മാനുഷീകവും ആത്മീയവുമായ പക്വതയിലേയ്ക്കുള്ള
ഒരു വളര്‍ച്ചയാണ് ശരീരത്തിന്‍റെയും മനസ്സിന്‍റെയും അച്ചടക്കംകൊണ്ടു് ഉദ്ദേശിക്കുന്നതെന്നും.... കര്‍ദ്ദിനാള്‍ വിശദീകരിച്ചു. മാനുഷിക ബന്ധങ്ങളില്‍ വളരാനും സമൂഹവുമായി നല്ല ബന്ധം പുലര്‍ത്താനും, ഒഴിവുസമയം ക്രിയാത്മകമായി ഉപയോഗപ്പെടുത്താനും ആധുനിക മാധ്യമങ്ങളും സൗകര്യങ്ങളും നന്മയ്ക്കായി ഉപയോഗിക്കുവാനുമുള്ള കരുത്താര്‍ജ്ജിക്കേണ്ടതും, വൈദികരുടെ അച്ചടക്കത്തിന്‍റെ ഭാഗമായി കര്‍ദ്ദിനാള്‍ വിവരിച്ചു. ലോകത്തില്‍ ജീവിച്ചുകൊണ്ട്, ലോകത്തിന്‍റേതല്ലാതായിരിക്കുന്നതും, ചെയ്യുന്ന ഓരോ പ്രവൃത്തിയിലും വൈദികന്‍ ദൈവത്തിന്‍റെ പ്രതിപുരുഷനായി വര്‍ത്തിക്കുക എന്നതും, പൗരോഹിത്യ ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട ഘടകങ്ങളായി വിശ്വാസകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍, ഐവന്‍ ഡയസ് സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.
 







All the contents on this site are copyrighted ©.