2010-05-17 15:14:10

മതാന്തര സംസ്ക്കാരാന്തര സംവാദങ്ങളെ അധികരിച്ച രണ്ടാം ലോകകോണ്‍ഫ്രറസിന്‍െറ സമാപനപ്രഖ്യാപനം.


മതാന്തരസംവാദത്തിലെ സാംസ്ക്കാരികമാനം ആനുകാലികസമൂഹത്തിന്‍െറ മുഖ്യ അടിസ്ഥാനപ്രശ്നങ്ങളില്‍ ഒന്നാണെന്ന് അടുത്തയിട മാസിഡോണിയായിലെ ഓറിദില്‍ നടന്ന മതാന്തര സംസ്ക്കാരാന്തര സംവാദങ്ങളെ അധികരിച്ച രണ്ടാം ലോകസമ്മേളനത്തിന്‍െറ സമാപനപ്രഖ്യാപനം പറയുന്നു. നീതിയിലും, സമാധാനത്തിലും അനുഗ്രഹീതമായ ഒരു ഭാവി കെട്ടിപ്പടുക്കുവാന്‍ മാനവ ആത്മീയ മൂല്യങ്ങളുടെ പൈതൃകത്തെപറ്റിയുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിന് പ്രത്യേകിച്ച് യൂറോപ്പില്‍ എല്ലാവിധത്തിലുമുള്ള അസഹിഷ്ണതകളും നിര്‍മ്മാര്‍ജ്ജനം ചെയ്യുക ഒരാവശ്യമാണ്. സമൂഹത്തിന്‍െറ പരിവര്‍ത്തനത്തിലും, ദേശീയഅന്തര്‍ദ്ദേശീയബന്ധങ്ങളുടെ സ്ഥാപനത്തിലും മതങ്ങള്‍ക്ക് വലിയൊരു പങ്ക് വഹിക്കുവാനുണ്ട്. മതങ്ങള്‍ തമ്മിലും, സംസ്ക്കാരങ്ങള്‍ തമ്മിലുമുള്ള വിടവ് നികത്തപ്പെടണം. അതുപോലെത്തന്നെ ദൈനംദിനജീവിതത്തിലെ വിവിധ തലങ്ങളിലെ സഹകരണവും, സംവാദവും ഉറപ്പാക്കണം, പ്രഖ്യാപനം ശുപാര്‍ശ ചെയ്യുന്നു. മാസിഡോണിയായിലെ മതസ്വാതന്ത്രവും, സാംസ്ക്കാരികവൈവിധ്യവും ആദരിക്കുവാനും പരിപോഷിപ്പിക്കുവാനുമായുള്ള ആ നാടിന്‍െറ പ്രതിബദ്ധത ആഴപ്പെടുത്തുവാനും, വെളിപ്പെടുത്തുവാനുമാണ് മതാന്തര സംസ്ക്കാരാന്തര സംവാദങ്ങളെ അധികരിച്ച ആ ലോകകോണ്‍ഫ്രറന്‍സിന് മാസിഡോണിയാ ആതിഥ്യമേകിയത്. ഒന്നാം ലോകസമ്മേളനത്തിന്‍െറയും വേദി മാസിഡോണിയാ തന്നെയായിരുന്നു.







All the contents on this site are copyrighted ©.