2010-05-10 19:30:22

ദളിതരുടെ അവകാശങ്ങള്‍ക്കായി
വീണ്ടും സി.ബി.സി.ഐ.


ദളിത് ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുവാന്‍ ഡെല്‍ഹിയിലെ ദേശീയ മെത്രാന്‍ സമിതിയുടെ ആസ്ഥാനകേന്ദ്രത്തില്‍ (CBCI CENTRE) ദേശീയ ഉപദേശകസമിതി യോഗംചേര്‍ന്നു. ദളിതരായ ഹൈന്ദവ സഹോദരങ്ങള്‍ക്കു നല്കുന്ന സര്‍ക്കാരിന്‍റെ ആനുകൂല്യങ്ങളില്‍നിന്ന് ക്രൈസ്തവ സഹോദരങ്ങളെ വിവേചിച്ചു നിറുത്തിയിരിക്കുന്നു, എന്നതാണ് പരിഹരിക്കപ്പെടാതെ നാളുകളായി നീണ്ടുനില്ക്കുന്ന ദളിത് പ്രശ്നം, എന്ന് സി.ബി.സി.ഐ.യുടെ ദളിത് കമ്മിഷന്‍റെ എക്സെക്യൂട്ടീവ് സെക്രട്ടറി ഫാദര്‍ ജീ. ആരോഗ്യരാജ് ന്യൂഡെല്‍ഹിയില്‍ പറഞ്ഞു. സി.ബി.സി.ഐ. കമ്മിഷനോടൊപ്പം, ഇതര ക്രൈസ്തവ സഭകളുടെ ദേശീയ കൗണ്‍സിലും, ദളിത് ക്രൈസ്തവര്‍ക്കായുള്ള ദേശീയ കമ്മിഷനും, മെയ് 7-ാം തിയതി ശനിയാഴ്ച ചേര്‍ന്ന ഉപദേശക സമിതി യോഗത്തില്‍ പങ്കെടുത്തു.
ദളിത് ക്രൈസ്തവരുടെ അവകാശങ്ങള്‍ ന്യായമായും നേടിയെടുക്കുവാന്‍ ഓരോ പ്രദേശത്തെയും കമ്മിഷനുകള്‍ ചെയ്യുന്ന കാര്യങ്ങള്‍ യോഗത്തില്‍ പങ്കുവച്ചു. ക്രൈസ്തവ സമൂഹത്തില്‍ ജാതിവ്യവസ്ഥ നിലനില്ക്കുന്നില്ല,
എന്ന ന്യായത്തിലാണ്, ദളിതരായ ക്രൈസ്തവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നിഷേധിച്ചിരിക്കുന്നത്. സര്‍ക്കാരിന്‍റെ അടുത്തുവരുന്ന വേനല്‍ക്കാല പാര്‍ലിമെന്‍റെറി സഭാസമ്മേളനം മുന്നില്‍ കണ്ടുകൊണ്ട്, ആഗസ്റ്റ് 24-ന് പാര്‍ലിമെന്‍റിലേയ്ക്ക് ഒരു പ്രതിഷേധ മാര്‍ച്ച് നടത്തുന്നതിനും, ദേശീയതലത്തിലും പ്രാദേശികതലങ്ങളിലും മാധ്യമങ്ങളും മറ്റെല്ലാ ആശയവിനിമയ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട്
പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും സമ്മേളനം തീരുമാനിച്ചു







All the contents on this site are copyrighted ©.