2010-05-10 11:03:41

ആര്‍ച്ചുബിഷപ്പ് സാല്‍വത്തോര്‍ പെന്നാക്കിയോ ഭാരതത്തിനായുള്ള പുതിയ അപ്പസ്തോലിക് നൂണ്‍ഷിയോ


ആര്‍ച്ചുബിഷപ്പ് സാല്‍വത്തോര്‍ പെന്നാക്കിയോയെ ഭാരതത്തിന്‍െറ പുതിയ അപ്പസ്തോലിക് നൂണ്‍ഷിയോ ആയി നിയമിച്ചുകൊണ്ട് പോപ്പു ബെനഡിക്ട് പതിനാറാമന്‍ ശനിയാഴ്ച കല്പന പുറപ്പെടുവിച്ചു.അവിടത്തെ മുന്‍ അപ്പസ്തോലിക് നൂണ്‍‌ഷിയോ ആയിരുന്ന ആര്‍ച്ചുബിഷപ്പ് പെദ്രോ ലോപ്പസ് ക്വിന്താനയെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പത്താം തീയതി കനഡായില്‍ നിയമിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലാണ്, പാപ്പാ ആ നിയമനം നടത്തിയത്. ഇറ്റലിയിലെ മറാനോയില്‍ 1952 സെപ്റ്റംബര്‍ ഏഴാം തീയതി ജാതനായ അദ്ദേഹം, 1976 സെപ്റ്റംബര്‍ പതിനെട്ടാം തീയതി വൈദികപട്ടം സ്വീകരിച്ചു. തായിലാണ്ട്, സിംഗപ്പൂര്‍, കംബോഡിയാ എന്നീ രാജ്യങ്ങളില്‍ അപ്പസ്തോലിക് നൂണ്‍ഷിയോ മ്യാന്‍മാര്‍, ലാവോസ്, മലേഷ്യ, ബ്രൂണെയ് എന്നിവിടങ്ങളില്‍ അപ്പസ്തോലിക് ഡെലിഡേറ്റ് എന്നീ തലങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട് മോന്‍ന്തോമറാനോ അതിരൂപതയുടെ സ്ഥാനീകമെത്രാപ്പോലീത്താ കുടിയായ സാല്‍വത്തോര്‍ പെന്നാക്കിയോ







All the contents on this site are copyrighted ©.